Local

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരുടെ ഒത്തുചേരലും, ടീം വെല്‍ഫെയര്‍ മണ്ഡലം രൂപീകരണവും നടന്നു

കുന്നമംഗലം : പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരുടെ ഒത്തുചേരലും, ടീം വെല്‍ഫെയര്‍ മണ്ഡലം രൂപീകരണവും ടീം വെല്‍ഫെയര്‍ ജില്ലാ ക്യാപ്റ്റന്‍ സദറുദ്ധീന്‍ ഓമശ്ശേരി ഉദ്ഘാടനംചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ടീം വെല്‍ഫെയര്‍ കുന്നമംഗലം മണ്ഡലം ക്യാപ്റ്റന്‍ ആയി ഇ.പി. ഉമറിനെ തെരഞ്ഞെടുത്തു. എം. നൗഫല്‍, പി.എം.ശരീഫുദ്ധീന്‍, മൊയ്ദീന്‍ ചാത്തമംഗലം, വി.പി. അബ്ദുറഹ്മാന്‍, നൂറുദ്ദീന്‍ ചെറൂപ്പ, എന്നിവരെ കമ്മിറ്റി അംഗങ്ങള്‍ ആയി തെരെഞ്ഞെടുത്തു. ഫ്രറ്റെണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മുസ്ലിഹ് […]

Kerala

അഭയ കേസിലെ അമ്പതാം സാക്ഷി കൂറുമാറി

തിരുവനന്തപുരം: 1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സിസ്റ്റർ അഭയ കേസിലെ അമ്പതാം സാക്ഷിയായിരുന്ന സിസ്റ്റര്‍ അനുപമ കൂറുമാറി. സിസ്റ്റര്‍ അഭയയോടൊപ്പം താമസിച്ച വ്യക്തിയാണ് സിസ്റ്റര്‍ അനുപമ. അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും അടുക്കളയില്‍ കണ്ടെന്നായിരുന്നു സിസ്റ്ററുടെ ആദ്യ മൊഴി. എന്നാല്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് മൊഴി മാറ്റി പറയുകയായിരുന്നു സിസ്റ്റർ അനുപമ. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും മാസങ്ങളോളം അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ […]

National

സിബിഐക്കെതിരായ ചിദംബരത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂദല്‍ഹി: അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സി.ബി.ഐയ്ക്കതിരെ പി. ചിദംബരം സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി തള്ളി. ഐ.എന്‍.എസ് മീഡിയ കേസില്‍ ആഗസ്റ്റ് 21നാണ് ചിദംബരത്തെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യ ഹരജി അപ്രസക്തമായെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് ഭാനുമതി അറിയിച്ചു. നേരത്തെ ചിദംബരത്തിന് ദല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ചിദംബരം മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. ചിദംബരത്തെ അറസ്റ്റു ചെയ്യുന്നതിനു മുമ്പാണ് മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയതെന്നും അതിനാല്‍ ഹരജി കോടതി […]

Kerala Trending

പവന് 320 രൂപ കൂടി സ്വർണ വില സർവ്വസർവ്വകാല റെക്കോഡിൽ

പവന് 320 രൂപ കൂടി സ്വർണ വിപണിയുടെ ചരിത്രത്തിലെ സർവ്വകാല റെക്കോഡിൽ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 28,640 രൂപയാണ് ഇന്നത്തെ വില. തുടർച്ചയായി കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് വില വധിപ്പിച്ചിരുന്നു. ഒരു വർഷത്തിനിടെ 6560 രൂപയാണ് സ്വർണത്തിന് ഉയർന്നത്. ഓണവും കല്ല്യാണ സീസണും ഒന്നിച്ചെത്തിയപ്പോൾ കേരളത്തിലെ വിപണിയിൽ സ്വർണത്തിന് വില കുതിച്ചു കയറുകയാണ് ഒപ്പം ആഗോള സാമ്പത്തിക രംഗത്തെ മാന്ദ്യവും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മൂർച്ഛിക്കുന്നതും സുരക്ഷിത നിക്ഷേപം എന്ന രീതിയിൽ […]

Kerala

മോദിയെ സ്തുതിക്കേണ്ടവർക്ക് ബിജെപിയിൽ പോയി സ്തുതിക്കാം : കെ മുരളീധരൻ

തിരുവനന്തപുരം: മോദി അനുകൂല നിലപാട് സ്വീകരിക്കുന്നവർ കോൺഗ്രസുകാരല്ലെന്ന് എം പി മുരളീധരൻ. ശശി തരൂരിന്റെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്കകത്തിരുന്ന് മോഡി അനുകൂല പ്രസ്താവനകൾ നടത്താൻ അനുവദിക്കില്ല. ഇത്തരത്തിൽ പിന്തുണച്ച കോൺഗ്രസ്സ് നേതാക്കൾക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. സുനന്ദ പുഷ്‌ക്കറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിലവിൽ പ്രതിസന്ധിയിൽ ആയി നിൽക്കുന്ന ശശി തരൂരിനെ കടുത്ത ഭാഷയിൽ വിമർശിക്കാൻ മുരളീധരൻ മറന്നില്ല. കേസ് ഭയന്നിട്ടാണ് മോദി സ്തുതിയെങ്കിൽ കോടതിയിൽ നേരിടണമെന്ന് മുരളീധരന്‍ പറഞ്ഞു. മോദിയെ സ്തുതിക്കേണ്ടവർക്ക് ബിജെപിയിൽ പോയി […]

Trending

ചരക്കു ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

കുട്ടിക്കാനം: ഇടുക്കിയിലെ കുട്ടിക്കാനത്തിനടുത്ത് വളഞ്ഞാങ്ങാനത്ത് ചരക്കു ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തമിഴ്‌നാട് നിന്നും കോട്ടയത്തേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

National News

മൻ‌മോഹൻ സിംഗിന്റെ എസ്‌.പി‌.ജി സുരക്ഷ ആഭ്യന്തര മന്ത്രാലയം പിൻവലിച്ചു

ഡൽഹി : മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിന്റെ എസ്‌.പി‌.ജി സുരക്ഷ കേന്ദ്ര ഗവണ്മെന്റ് പിൻവലിച്ചു. അദ്ദേഹത്തിന് ഇനിമുതൽ സി‌.ആർ‌.പി‌.എഫ് സുരക്ഷ മാത്രമേ ലഭ്യമാകൂ. തിരഞ്ഞെടുക്കപ്പെട്ട ചിലർക്ക് മാത്രം ലഭ്യമാകുന്ന സ്‌പെഷ്യൽ പ്രൊട്ടെക്ഷൻ ഗ്രൂപ്പ് എല്ലാ ഏജൻസികളുടെയും വിവരങ്ങൾ‌ കണക്കിലെടുത്ത് ആർക്കൊക്കെയാണ് അർഹതയുള്ളതെന്ന് വിലയിരുത്താനുള്ള വാർഷിക അവലോകനത്തിന്റെ ഭാഗമായാണ് മൻ‌മോഹൻ സിംഗിന്റെ സുരക്ഷ വെട്ടിക്കാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ ഉയർന്ന സുരക്ഷാ സംവിധാനമായ എസ്‌.പി‌.ജിയുടെ സേവനം പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, […]

News

അരുണ്‍ ജെയ്റ്റിലിയുടെ നിര്യാണത്തില്‍ അനുശോചന യോഗം നടത്തി

കുന്ദമംഗലം; മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റിലിയുടെ നിര്യാണത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ കുന്ദമംഗലത്ത് അനുശോചന യോഗം നടത്തി. കെ.വല്‍സരാജ് അധ്യക്ഷത വഹിച്ചു. ടി.ചക്രായുധന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി ശിവദാസന്‍നായര്‍ (ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡണ്ട്), ടി.പി സുരേഷ്, എം.കെ മോഹന്‍ ദാസ്, ബാബു നെല്ലൂളി, ഖാലിദ് കിളിമുണ്ട, ജനാര്‍ദ്ധനന്‍ കളരിക്കണ്ടി, ഒ.ഉസൈന്‍, കെ.സി രാജന്‍, ബഷീര്‍ നീലാറമ്മല്‍, കെ.സുന്ദരന്‍, ഏറങ്ങാട്ട് അനിത, എം ഭക് ത്തോത്തമന്‍, ശിവദാസന്‍ നായര്‍, എം സുരേഷ് പ്രസംഗിച്ചു

Local

മാക്കൂട്ടം സ്‌കൂള്‍ പ്രളയബാധിതര്‍ക്കുള്ള സഹായം വിതരണം ചെയ്തു.

കുന്ദമംഗലം: കുന്ദമംഗലം ചൂലാംവയല്‍ മാക്കൂട്ടം എ എം യു പി സ്‌കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ പ്രളയബാധിതരെ സഹായിക്കാനായി ‘സ്‌നേഹക്കൂട്ടുമായി മാക്കൂട്ടവും’ പദ്ധതിയില്‍ സമാഹരിച്ച സാധനങ്ങള്‍ വയനാട് ജില്ലയിലെ പനമരം അഞ്ച്കുന്ന് കബനി പുഴയുടെ തീരത്തുള്ള കോളനിയില്‍ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് വി പി സലീമിന്റെ അദ്ധ്യക്ഷതയില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ജയന്തി രാജ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മാതൃസമിതി ചെയര്‍പേഴ്‌സണ്‍ എ പി […]

Kerala

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് യു ഡി എഫ് നിർണായക യോഗം ഇന്ന്

കോട്ടയം : പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാനാർഥി നിർണയവും മുന്നൊ​രു​ക്ക​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പത്ത് മണിക്കാണ് യോഗം. കേരളാ കോണ്‍ഗ്രസ്സ് എമ്മിലെ അധികാരത്തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന അവസ്ഥ യോഗത്തിൽ ചർച്ചയാകും. അതേ സമയം മാണി – ജോസഫ് വിഭാഗം മുന്നണിയ്ക്ക് അതീതമായി നില്ക്കാനാണു സാധ്യത, മുന്നണി തീരുമാനം ഇരു കൂട്ടരും അംഗീകരിക്കാൻ തയ്യാറാവും. നേരത്തെ പാലാ സീറ്റുമായി ബന്ധപ്പെട്ട് പിജെ ജോസഫ് ഒരു തർക്കത്തിനില്ലെന്ന […]

error: Protected Content !!