ഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ എസ്.പി.ജി സുരക്ഷ കേന്ദ്ര ഗവണ്മെന്റ് പിൻവലിച്ചു. അദ്ദേഹത്തിന് ഇനിമുതൽ സി.ആർ.പി.എഫ് സുരക്ഷ മാത്രമേ ലഭ്യമാകൂ. തിരഞ്ഞെടുക്കപ്പെട്ട ചിലർക്ക് മാത്രം ലഭ്യമാകുന്ന സ്‌പെഷ്യൽ പ്രൊട്ടെക്ഷൻ ഗ്രൂപ്പ് എല്ലാ ഏജൻസികളുടെയും വിവരങ്ങൾ കണക്കിലെടുത്ത് ആർക്കൊക്കെയാണ് അർഹതയുള്ളതെന്ന് വിലയിരുത്താനുള്ള വാർഷിക അവലോകനത്തിന്റെ ഭാഗമായാണ് മൻമോഹൻ സിംഗിന്റെ സുരക്ഷ വെട്ടിക്കാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിലവിൽ ഉയർന്ന സുരക്ഷാ സംവിധാനമായ എസ്.പി.ജിയുടെ സേവനം പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുൽ, പ്രിയങ്ക ഗാന്ധി എന്നീ നാല് പേർക്ക് മാത്രമേ ലഭ്യമാകുകയുള്ളു