കുട്ടിക്കാനം: ഇടുക്കിയിലെ കുട്ടിക്കാനത്തിനടുത്ത് വളഞ്ഞാങ്ങാനത്ത് ചരക്കു ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.
തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തമിഴ്‌നാട് നിന്നും കോട്ടയത്തേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.