വര്‍ക്കൗട്ടിനിടെ ജിമ്മില്‍ കുഴഞ്ഞുവീണ് 20 കാരന് മരിച്ചു
കല്പറ്റ: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 20 വയസുകാരന് കുഴഞ്ഞുവീണു മരിച്ചു. അമ്പലവയല്‍ കുപ്പക്കൊല്ലി സ്വദേശി സല്മാന് ആണ് മരിച്ചത്.കുഴഞ്ഞുവീണ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. സല്മാന് മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. അമ്പലവയലില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന അഷ്റഫിന്റെ മകനാണ്.ഇദ്ദേഹത്തിനൊപ്പം പച്ചക്കറി കടയില്‍ ജോലി ചെയ്യുകയായിരുന്നു സല്മാന്.