GLOBAL International

കൊളംബിയയെ നടുക്കിയ വന്‍ ഭൂചലനം: മരണസംഖ്യ 132 ആയി ഉയര്‍ന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • 11th August 2026
  • 0 Comments

ബൊഗോട്ട: പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 132 ആയി. ദുരന്തത്തില്‍ ഇതുവരെ 570 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ വ്യക്തമാക്കി. ചോക്കോ പ്രവിശ്യയില്‍ ഭൂനിരപ്പില്‍ നിന്നും 103 കിലോമീറ്റര്‍ ആഴത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യന്‍ സമയം ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് അനുഭവപ്പെട്ടത്. പടിഞ്ഞാറന്‍ കൊളംബിയയിലെ സാന്‍ ഹോസെ ദെല്‍ പാല്‍മാര്‍ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. തകര്‍ന്ന […]

kerala Kerala

വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മയോടുള്ള പരാമര്‍ശം; ഫിഷറീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

  • 8th August 2026
  • 0 Comments

കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മയോടുള്ള പരാമര്‍ശത്തില്‍ ഉദ്യോഗസ്ഥനെതിര നടപടിയുമായി ഫിഷറീസ് വകുപ്പ് . നീണ്ടകര ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി. കൊല്ലത്തെ ഫിഷറീസ് ഓഫീസിലേക്കാണ് സ്ഥലം മാറ്റിയത്. മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അടിയന്തര സ്ഥലംമാറ്റം. നിലവിലെ തിരച്ചിലില്‍ തൃപ്തിയില്ലെന്നും നേവി വന്ന് തിരച്ചില്‍ നടത്തണമെന്നും ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ കുറിച്ച് ഒന്നും അറിയാത്തവരാണ് വകുപ്പിലെ ഉദ്യോഗസ്ഥരെന്നും രേഷ്മ കുറ്റപ്പടുത്തി. ഗൗതം കൃഷ്ണനായി ഇന്നും തിരച്ചില്‍ […]

Kerala kerala

തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസ്സുകാരന്‍ മരിച്ചു

  • 1st August 2026
  • 0 Comments

മലപ്പുറം: തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസ്സുകാരന്‍ മരിച്ചു. കണ്ണമംഗലം സ്വദേശി നൊട്ടന്‍വീട്ടില്‍ അബ്ദുല്‍ മുനീര്‍-തസ്ലീമ ഭാനു ദമ്പതികളുടെ മകന്‍ അബ്ദുല്‍ മുഹയിന്‍ ആണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കുട്ടികളാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. മലപ്പുറത്ത് ഇന്ന് രാവിലെ ഒഴുക്കില്‍പ്പെട്ട് നാലുവയസുകാരന്‍ മരിച്ചിരുന്നു. കൊണ്ടോട്ടി നീറാട് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട ആദം അയ്മനാണ് മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് – നദീറ ദമ്പതികളുടെ മകനാണ് അയ്മന്‍. വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. […]

kerala Kerala

വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മരിച്ചു; അപകടം സഹോദരിയോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ

  • 1st August 2026
  • 0 Comments

കോട്ടയം: വാകത്താനം ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന്‍ മിലന്‍ കെ. ഷിജു ആണ് മരിച്ചത്. വീടിന് സമീപം ജല്‍ജീവന്‍ മിഷന്റെ വാട്ടര്‍ ടാങ്കിന് വേണ്ടി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടം. സഹോദരിയോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മിലന്‍ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. മലപ്പുറത്ത് ഇന്ന് രാവിലെ ഒഴുക്കില്‍പ്പെട്ട് നാലുവയസുകാരന്‍ മരിച്ചിരുന്നു. കൊണ്ടോട്ടി നീറാട് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട ആദം അയ്മനാണ് മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് – നദീറ ദമ്പതികളുടെ മകനാണ് […]

National

കബഡി താരം ഷീലു ബല്‍ഹാരയുടെ ഭാര്യ ജീവനൊടുക്കിയ നിലയില്‍

  • 1st August 2026
  • 0 Comments

ചണ്ഡീഗഡ്: രാജ്യാന്തര കബഡി താരം ഷീലു ബല്‍ഹാരയുടെ ഭാര്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. 23കാരിയായ മുസ്‌കാനെയാണ് ഹരിയാനയിലെ റോഹ്തക് ജില്ലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുകയാണ്. റോഹ്തകിലെ മെഹാം സ്വദേശിനിയാണ് മുസ്‌കാന്‍. 2023 ഡിസംബറിലാണ് ഷീലു ബല്‍ഹാരയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് കഴിഞ്ഞ നവംബറില്‍ ഹാര്‍ദിക് എന്ന മകന്‍ ജനിച്ചിരുന്നു. ആത്മഹത്യ കുറിപ്പോ മറ്റോ വീട്ടില്‍ നിന്ന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വരെ മുസ്‌കാന്‍ […]

Local

കുന്ദമംഗലം കുറുക്കന്‍കുന്നുമ്മല്‍ അബൂബക്കര്‍ (പക്കര്‍ക്ക) നിര്യാതനായി

  • 29th July 2026
  • 0 Comments

കുന്ദമംഗലം: കുറുക്കന്‍കുന്നുമ്മല്‍ അബൂബക്കര്‍ (പക്കര്‍ക്ക) (86) നിര്യാതനായി.ഭാര്യ: നബീസ. മക്കള്‍: മാലിക്, അസ്മ, റഹീമ, നസീമ, ഷമീന. മരുമക്കള്‍: അബൂബക്കര്‍ (തലപ്പെരുമണ്ണ), സക്കീര്‍ ഹുസൈന്‍ (ചൂണ്ടപ്പുറം), ബഷീര്‍ (കൊടുവള്ളി), അബ്ദുല്‍ സലീം (പറമ്പില്‍ ബസാര്‍).മയ്യത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദില്‍.

Kerala kerala

മകന് നീതി കിട്ടിയില്ലെങ്കില്‍ കുണ്ടറ പൊലീസ് സ്റ്റേഷന് മുന്നില്‍ ജീവനൊടുക്കും എന്ന് സിയാദിന്റെ പിതാവ്

  • 28th July 2026
  • 0 Comments

കൊല്ലം കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സിയാദ് മരിച്ച സംഭവത്തില്‍ മകന് നീതി കിട്ടണമെന്ന് യുവാവിന്റെ പിതാവ്. മകന് നീതി കിട്ടിയില്ലെങ്കില്‍ കുണ്ടറ പൊലീസ് സ്റ്റേഷന് മുന്നില്‍ ജീവനൊടുക്കും എന്നാണ് പിതാവ് പറഞ്ഞത്. പൊലീസ് മര്‍ദ്ദനത്തില്‍ വാരി എല്ല് പൊട്ടി ശരീരം മുഴുവന്‍ നീരായി പഴുപ്പ് കേറിയാണ് സിയാദ് മരിച്ചതെന്ന് പിതാവ് ആരോപിച്ചു. നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സിയാദ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്ന് ആരോപിച്ച കുടുംബം ഉദ്യോഗസ്ഥര്‍ക്കെതിരെ […]

Kerala kerala

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

  • 23rd July 2026
  • 0 Comments

മലപ്പുറം: സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം നാളെ (24072026 വെള്ളി) രാവിലെ 10 ന് തിരൂര്‍ക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. 2016ല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ വിയോഗത്തോടെയായിരുന്നു സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി നിയമിതനായത്. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945ല്‍ ആയിരുന്നു ജനനം. 2013 മുതല്‍ കാസര്‍കോട് ജില്ലാ ഖാസിയായ […]

kerala Kerala

തൃശ്ശൂരില്‍ മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

  • 23rd July 2026
  • 0 Comments

തൃശ്ശൂര്‍: തൃശൂര്‍ മടവാക്കരയില്‍ മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മടവാക്കര സ്വദേശി കൃഷ്ണന്‍ (89 ) ആണ് മരിച്ചത്. മകന്‍ രാധാകൃഷ്ണന്‍ (54) അറസ്റ്റിലായിട്ടുണ്ട്. ഭൂമി നല്‍കിയിട്ടും മകന്‍ അച്ഛന് ജീവനാംശം നല്‍കിയില്ല എന്നതാണ് പ്രകോപനം. മകനെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം. മറ്റൊരു മകന്റെ വീട്ടില്‍ തനിച്ചായിരുന്നു കൃഷ്ണന്റെ താമസം. ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.

Kerala kerala

പവര്‍കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം

  • 18th July 2026
  • 0 Comments

എറണാകുളത്ത് പവര്‍ കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം എളമക്കര സ്വദേശിനിയായ മറിയം പൈലി ആണ് മരിച്ചത്. 71 വയസായിരുന്നു. ഈ മാസം 13 ന് ആയിരുന്നു സംഭവം. രാത്രിയില്‍ വൈദ്യുതി മുടങ്ങിയപ്പോള്‍ മെഴുകുതിരി കത്തിക്കുകയും ഇതിനിടെ തീ വസ്ത്രത്തിലേക്ക് പടരുകയും ആയിരുന്നു. ഗുരുതരമായി പരുക്കേറ്റ മറിയം പൈലിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

error: Protected Content !!