National

കബഡി താരം ഷീലു ബല്‍ഹാരയുടെ ഭാര്യ ജീവനൊടുക്കിയ നിലയില്‍

ചണ്ഡീഗഡ്: രാജ്യാന്തര കബഡി താരം ഷീലു ബല്‍ഹാരയുടെ ഭാര്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. 23കാരിയായ മുസ്‌കാനെയാണ് ഹരിയാനയിലെ റോഹ്തക് ജില്ലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുകയാണ്.

റോഹ്തകിലെ മെഹാം സ്വദേശിനിയാണ് മുസ്‌കാന്‍. 2023 ഡിസംബറിലാണ് ഷീലു ബല്‍ഹാരയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് കഴിഞ്ഞ നവംബറില്‍ ഹാര്‍ദിക് എന്ന മകന്‍ ജനിച്ചിരുന്നു. ആത്മഹത്യ കുറിപ്പോ മറ്റോ വീട്ടില്‍ നിന്ന് ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം വരെ മുസ്‌കാന്‍ സമൂഹമാധ്യമത്തില്‍ സജീവമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പഞ്ചാബി ഗാനത്തിനൊപ്പം ചുവടുവെക്കുന്ന റീലും പങ്കുവെച്ചിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്താണെന്ന് കണ്ടെത്താന്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

പൊലീസ് ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കുടുംബത്തിന്റെ മൊഴിയും ലഭിച്ച ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!