National

പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം

തിരുവനന്തപുരം: കേരളത്തിൽ SC/ST വികസന കോർപ്പറേഷൻ എംഡി ആയിരിക്കെ നടത്തിയ ഇടപാടിലും ഗ്യാനേഷ്കുമാറിനെതിരെ ആരോപണം. പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തൽ. വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന ശിപാർശയടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഓഫീസിലെത്തിയെങ്കിലും തുടർനീക്കമുണ്ടായില്ല.

1992-93 കാലത്തെ 906783.85 രൂപയുടെ ഇടപാടിലാണ് ക്രമക്കേട്. നഷ്ടമുണ്ടായതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് റിപോർട്ട് ഉണ്ടായിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തായിരുന്നു നടപടി നിർദ്ദേശം വന്നത്. 2022ൽ വകുപ്പ് തല നടപടി ശിപാർശ ചെയ്ത് അന്നത്തെ മന്ത്രി കെ.രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് ഫയൽ അയച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഫയൽ പിന്നീട് വെളിച്ചം കണ്ടില്ല.

പട്ടിക ജാതി/ പട്ടിക വർഗ വികസന കോർപ്പറേഷന് കീഴിൽ കോമേഴ്‌സ്യൽ സെന്റർ സ്ഥാപിക്കുന്നതിനായാണ് പേപ്പർ കമ്പനിക്ക് കരാർ നൽകിയത്. കരാർ പ്രകാരം 25 ശതമാനം തുക അഡ്വാൻസ് ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ അതിന് വിപരീതമായി കരാർ കമ്പനിക്ക് 90 ശതമാനം തുകയും ഗ്യാനേഷ് കുമാർ അഡ്വാൻസ് ചെയ്തു. കമ്പനി കരാർ പ്രകാരം ഇലക്ട്രോണിക് സാധനങ്ങൾ കോർപ്പറേഷന് നൽകിയില്ല. കോർപ്പറേഷന് വലിയ തോതിൽ നഷ്ടമുണ്ടായതായാണ് വിജിലൻസ് കണ്ടെത്തിയത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനെതിരെയും പ്രോജക്ട് ഓഫീസറായ ബാലഭാസ്‌കറിനും എതിരെ വകുപ്പ് നടപടി സ്വാകരിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ നടപടിയിൽ തീരുമാനമുണ്ടായില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!