Kerala

മാണി സി കാപ്പന് എതിരായ ചെക്ക് കേസ്: ശിക്ഷ മരവിപ്പിച്ച് മുംബൈ കോടതി

*കോട്ടയം: പാലാ എംഎൽ‌എ മാണി സി കാപ്പന് എതിരായ ചെക്ക് കേസിൽ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് മുംബൈ കോടതി. ദിന്തോഷി സെഷൻസ് കോടതിയാണ് ശിക്ഷ മരവിപ്പിച്ചത്. എന്നാൽ പിഴത്തുകയുടെ 20% ശതമാനം കെട്ടിവയ്ക്കണമെന്ന ഉത്തരവിലെ വ്യവസ്ഥയ്ക്കെതിരെ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് മാണി സി കാപ്പന്റെ തീരുമാനം

മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതി നാല് ചെക്ക് കേസുകളിലായി മാണി സി. കാപ്പന് മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ ശ്രദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പൻ നൽകിയ അപ്പീലാണ് സെഷൻസ് കോടതിയുടെ അനുകൂല ഉത്തരവ്. വിധി താൽക്കാലികമായി മരവിപ്പിച്ച കോടതി അപ്പീൽ നടപടിയുടെ ഭാഗമായി പിഴ തുകയുടെ 20% ശതമാനം കെട്ടിവയ്ക്കണം എന്ന് നിർദ്ദേശിച്ചു. ഡിസംബർ 18-ന് മുമ്പ് തുക അടച്ചില്ലെങ്കിൽ അപ്പീൽ തള്ളുമെന്നും കോടതി വ്യക്തമാക്കി. വിശദമായ വാദം കേട്ടതിനു ശേഷമായിരുന്നു കോടതിയുടെ തീരുമാനം. ഈ വ്യവസ്ഥയ്ക്കെതിരെ ബോംബെ ഹൈക്കോടതിയിൽ മാണി സി കാപ്പൻ അപ്പീൽ നൽകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!