Trending

കേരളത്തിലെ ആരോഗ്യ രംഗം മികച്ചത്, അതിനാല്‍ എയിംസ് ഇപ്പോള്‍ പരിഗണനയിലില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗം മോശമായ മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താല്‍പര്യം എന്നാണ് കേന്ദ്രത്തിന്റെ നീക്കം. കേരളം ആരോഗ്യരംഗത്ത് മികച്ചതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ കടുത്ത വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

എങ്ങനെയാണ് ഡല്‍ഹിയില്‍ എയിംസ് സ്ഥാപിക്കപ്പെട്ടതെന്ന് ചോദിച്ച ചിഫ് ജസ്റ്റിസ് കേരളം ഒരു എയിംസ് അര്‍ഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ആരോഗ്യ രംഗം മിക്കച്ചതാണ് എന്നതുകൊണ്ട് കേരളത്തിന് എയിംസ് ആവശ്യമില്ല എന്ന് അര്‍ത്ഥമാക്കരുത്. എല്ലാവര്‍ക്കും മുന്‍നിര സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാവില്ല. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങളില്‍ തൃപ്തിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി. 2014 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ എയിംസ് ആവശ്യപ്പെടുകയാണ്. പത്ത് വര്‍ഷത്തിലധികമായി ആവശ്യം കേന്ദ്രത്തിന് മുന്നിലുണ്ടെന്നും ഹൈക്കോടതിയുടെ വിമര്‍ശനമുണ്ട്. എയിംസ് സ്ഥാപിക്കുന്നതില്‍ ആറാഴ്ചയ്ക്കകം അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നുമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സംസ്ഥാന സര്‍ക്കാര്‍ നാല് ഇടങ്ങള്‍ ശുപാര്‍ശ ചെയ്തുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. പല മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് എയിംസ് അനുവദിക്കുന്നത്. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഉള്ള പ്രദേശത്ത് എയിംസ് സ്ഥാപിക്കാനാവില്ലെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം. എയിംസ് സ്ഥാപിക്കുന്നതില്‍ കേന്ദ്ര മന്ത്രിസഭ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!