കൊട്ടാരക്കര ടിപ്പര്‍ അപകടം; ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി
കൊട്ടാരക്കര: കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍. ഡ്രൈവറെ പ്രതിയാക്കി മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കേസെടുത്തു . ബോധപൂര്‍വം അലക്ഷ്യമായി വാഹനമോടിക്കല്‍, അലക്ഷ്യമായി വാഹനമോടിച്ചു അപകടമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പും ചുമത്തി. കൊട്ടാരക്കര നീലേശ്വരം മുക്കോണി മുക്കില്‍ രാവിലെ 7 മണിക്കായിരുന്നു അപകടം. വിദ്യാര്‍ഥികള്‍ അടക്കം എട്ടിലധികം പേര്‍ ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നു. മണ്ണുമായി അമിതവേഗതയില്‍ വന്ന ലോറിയാണ് വിദ്യാര്‍ഥികള്‍ക്ക് മേലേക്ക് ഇടിച്ചുകയറിയത്. മൂന്നു പേരെ മരിച്ച നിലയിലാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കുടവട്ടൂര്‍ […]









