ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തി; തലകീഴായി കിടക്കുന്നു; ഈശ്വര്‍ മാല്‍പെ
ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ. ലോറി തലകീഴയാണ് കിടക്കുന്നതെന്ന് മാല്‍പെ. ഡ്രഡ്ജര്‍ ഈ ഭാഗത്തേക്ക് അടുപ്പിച്ചു. ക്യാമറയുമായി പുഴയില്‍ ഇറങ്ങുമെന്ന് മല്‍പേ അറിയിച്ചു. Cp4 മാര്‍ക്കില്‍ നിന്ന് 30 മീറ്റര്‍ അകലെയായി 15 അടി താഴ്ചയില്‍ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് ടയറിന്റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് മല്‍പേ അറിയിച്ചു. എന്നാല്‍ ഇത് ഏത് ലോറി എന്ന് പറയാന്‍ ആയിട്ടില്ലെന്ന് അര്‍ജുന്റെ ലോറി ഉടമ മനാഫ് പറഞ്ഞു. ട്രക്കിന്റെ […]









