ഇടുക്കി: മൂന്നാറില്‍ ലോറി തടഞ്ഞ് പടയപ്പ എന്ന ആന. നയമക്കാട് എസ്റ്റേറ്റ് വഴിയില്‍ സിമന്റ് കയറ്റി വന്ന ലോറിയാണ് പടയപ്പ തടഞ്ഞത്. രാവിലെ എട്ടരയോടെയാണ് സംഭവം. ഇതേ തുടര്‍ന്ന് ഒരു മണിക്കൂര്‍ നേരം ഈ റോഡില്‍ ഗതാഗത തടസ്സം ഉണ്ടായി. തല കൊണ്ട് ലോറിയില്‍ ഇടിച്ച കാട്ടാന പിന്നീട് ലോറിക്ക് മുന്നില്‍ റോഡില്‍ നിലയുറപ്പിക്കുകയായിരുന്നു. തോട്ടം തൊഴിലാളികള്‍ ബഹളം വച്ചതോടെയാണ് പിന്നീട് പടയപ്പ ജനവാസ മേഖലയില്‍ നിന്നും മാറിയത്.
തല കൊണ്ട് ലോറിയില്‍ ഇടിച്ചു; മൂന്നാറില്‍ ലോറി തടഞ്ഞ് പടയപ്പ;തോട്ടം തൊഴിലാളികള്‍ ബഹളം വെച്ചപ്പോള്‍ പിന്മാറി

