തിരുവനന്തപുരം: മോദി അനുകൂല നിലപാട് സ്വീകരിക്കുന്നവർ കോൺഗ്രസുകാരല്ലെന്ന് എം പി മുരളീധരൻ. ശശി തരൂരിന്റെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്കകത്തിരുന്ന് മോഡി അനുകൂല പ്രസ്താവനകൾ നടത്താൻ അനുവദിക്കില്ല. ഇത്തരത്തിൽ പിന്തുണച്ച കോൺഗ്രസ്സ് നേതാക്കൾക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
സുനന്ദ പുഷ്‌ക്കറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിലവിൽ പ്രതിസന്ധിയിൽ ആയി നിൽക്കുന്ന ശശി തരൂരിനെ കടുത്ത ഭാഷയിൽ വിമർശിക്കാൻ മുരളീധരൻ മറന്നില്ല. കേസ് ഭയന്നിട്ടാണ് മോദി സ്തുതിയെങ്കിൽ കോടതിയിൽ നേരിടണമെന്ന് മുരളീധരന്‍ പറഞ്ഞു.
മോദിയെ സ്തുതിക്കേണ്ടവർക്ക് ബിജെപിയിൽ പോയി സ്തുതിക്കാമെന്നും മോദി അനുകൂല പ്രസ്താവന കോൺഗ്രസ് നേതാക്കൾ നടത്തിയത് കേട്ടപ്പോൾ അത്ഭുതം തോന്നിയെന്നും അദ്ദേഹം സൂചിപ്പിച്ചു. മോദി വിരുദ്ധ തരംഗമാണ് കേരളത്തിൽ 19 സീറ്റിൽ കോൺഗ്രസ് എം പിമാർക്ക് വിജയം നല്കിയതെന്ന കാര്യം അദ്ദേഹം ഓർമ്മപ്പെടുത്തി.