പവന് 320 രൂപ കൂടി സ്വർണ വിപണിയുടെ ചരിത്രത്തിലെ സർവ്വകാല റെക്കോഡിൽ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 28,640 രൂപയാണ് ഇന്നത്തെ വില. തുടർച്ചയായി കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് വില വധിപ്പിച്ചിരുന്നു. ഒരു വർഷത്തിനിടെ 6560 രൂപയാണ് സ്വർണത്തിന് ഉയർന്നത്.
ഓണവും കല്ല്യാണ സീസണും ഒന്നിച്ചെത്തിയപ്പോൾ കേരളത്തിലെ വിപണിയിൽ സ്വർണത്തിന് വില കുതിച്ചു കയറുകയാണ് ഒപ്പം ആഗോള സാമ്പത്തിക രംഗത്തെ മാന്ദ്യവും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മൂർച്ഛിക്കുന്നതും സുരക്ഷിത നിക്ഷേപം എന്ന രീതിയിൽ സ്വർണത്തിന്റെ മൂല്യം ഉയർത്തുകയാണ്.