റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതായി ആരോപണം. മകന്‍ എ.പി അര്‍ജുനന്‍ വിവാഹത്തിനായി ഔദ്യോഗിക വാഹനമാണ് ഇദ്ദേഹം ഉപയോഗിച്ചത്. അര്‍ജുനന്‍ വിവാഹത്തിനായി ഗുരുവായൂരില്‍ എത്തിയത് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ ആയിരുന്നു. മന്ത്രിയുടെ ബന്ധുക്കളെ അടക്കം ഔദ്യോഗിക വാഹനത്തില്‍ കയറ്റി കൊണ്ടുപോയി എന്നാണ് ആരോപണം. സാമൂഹ്യ മാധ്യമത്തില്‍ അടക്കം ഇതിന്റെ ദൃശ്യങ്ങള്‍ റീല്‍സായി ചിത്രീകരിച്ചു.
ഇന്നലെ ഗുരുവായൂര്‍ വെച്ചായിരുന്നു റവന്യൂ മന്ത്രി എ പി അനില്‍കുമാറിന്റെ മകന്‍ എ.പി അര്‍ജുനന്റെ വിവാഹം നടന്നത്. മുഖ്യമന്ത്രി അടക്കെ നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇതോടെ സുരക്ഷയുടെ പേരില്‍ പലര്‍ക്കും ദര്‍ശനം നടത്താന്‍ സാധിക്കാതെ മടങ്ങേണ്ടി വന്നു. ഇന്നലെ രാവിലെ ഏഴ് മണിയോട് കൂടിയാണ് വി.ഡി സതീശന്‍ ക്ഷേത്രത്തില്‍ എത്തിയത്.

