Trending

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ

ഡൽഹി: ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഐഎസ്‌സി (ISC) പരീക്ഷകൾ ഫെബ്രുവരി 9 മുതൽ നടക്കും. ​ഐസിഎസ്ഇ (ICSE) പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ നടക്കും. 2027 ഫെബ്രുവരി 15 മുതൽ മാർച്ച് 31 വരെയാണ് പരീക്ഷകൾ നടക്കുന്നത്. പരീക്ഷാ ടൈംടേബിൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഐസിഎസ്ഇ 10–ാം ക്ലാസ് ബോർഡ് പരീക്ഷ ഈ വർഷം മുതൽ ഒരു മണിക്കൂർ മുൻപേ ആക്കിയേക്കും. സാധാരണ 11 മണിക്കാണു പരീക്ഷ ആരംഭിക്കുന്നത്. ഇതു 10 മണിക്ക് ആരംഭിക്കുമെന്നാണു വിവരം. പരീക്ഷയുടെ ആദ്യ 15 മിനിറ്റ് ചോദ്യക്കടലാസ് വായിക്കാൻ മാത്രമാണ്. 2 മണിക്കൂർ പരീക്ഷ 12.15നും 3 മണിക്കൂർ പരീക്ഷ 1.15നും അവസാനിക്കും. വിശദമായ ടൈംടേബിൾ CISCE ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് പരിശോധിക്കാവുന്നതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!