Trending

ആശമാർ സമരത്തിലേക്ക്, മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വർധന നടപ്പാക്കണം; 21,000 രൂപ നൽകണമെന്ന് ആവശ്യം

കോഴിക്കോട്: ആശമാർ സമരത്തിലേക്ക്. ആശ വർകേഴ്സ് ഫെഡറേഷൻ CITU സംസ്ഥാന കമ്മറ്റി ആണ് പ്രക്ഷോഭത്തിനു ഇറങ്ങുന്നത്. ഈ 11 മുതൽ ജില്ലാ കേന്ദ്രങ്ങളിൽ സമരം നടത്തും. മുഖ്യമന്ത്രി VD സതീശൻ നേരത്തെ പ്രഖ്യാപിച്ച 21000 ശബളമാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കണം എന്നതാണ് ആവശ്യം. ഇൻസെന്റ്റീവ്, മെഡിക്കൽ ലീവ് അപാകതകൾ പരിഹരിക്കണം എന്നും സംസ്ഥാന നേതാക്കൾ കോഴിക്കോട് ആവശ്യപ്പെട്ടു.

പ്രതിമാസ ഓണറേറിയം 21,000 രൂപയായി ഉയർത്തണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ട് ആശാ വർക്കർമാർ 265 ദിവസത്തിലധികം നീണ്ടുനിന്ന സമരം നടത്തിയിരുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അധികാരത്തിൽ വന്നാൽ ആശാ വർക്കർമാരുടെ ഓണറേറിയം 21,000 രൂപയാക്കുമെന്ന് യു.ഡി.എഫ് (UDF) വാഗ്ദാനം നൽകിയിരുന്നു.

2026 മെയ് മാസത്തിൽ അധികാരമേറ്റ പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയത്തിൽ 3,000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചു. ഇതോടെ ഓണറേറിയം 9,000 രൂപയിൽ നിന്ന് 12,000 രൂപയായി ഉയർന്നു. വാഗ്ദാനം ചെയ്ത 21,000 രൂപ പൂർണ്ണമായും നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. വർധനവിനെ സ്വാഗതം ചെയ്യുമ്പോഴും 21,000 രൂപ എന്ന ആവശ്യത്തിൽ മാറ്റമില്ലെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA) വ്യക്തമാക്കിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!