Trending

‘ഭാര്‍ഗവാസ്ത്ര’; ഡ്രോണുകളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനം; വിജയകരമായി വികസിപ്പിച്ച് ഇന്ത്യ

ഡ്രോണുകളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനം വിജയകരമായി വികസിപ്പിച്ച് ഇന്ത്യ. ‘ഭാര്‍ഗവാസ്ത്ര’ എന്നതാണ് ഡ്രോണ്‍ പ്രതിരോധ സംവിധാനത്തിന്റെ പേര്. ഗോപാല്‍പൂരില്‍ നടന്ന പരീക്ഷണം വിജയകരം. ഈ കൗണ്ടര്‍-ഡ്രോണ്‍ സിസ്റ്റത്തില്‍ ഉപയോഗിച്ചിരിക്കുന്ന മൈക്രോ റോക്കറ്റുകള്‍ ഗോപാല്‍പൂരിലെ സീവാര്‍ഡ് ഫയറിംഗ് റേഞ്ചില്‍ പരീക്ഷണത്തിന് വിധേയമാക്കി. എല്ലാ നിയുക്ത ലക്ഷ്യങ്ങളും നേടിയെടുത്തു. ഗോപാല്‍പൂരില്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ റോക്കറ്റില്‍ മൂന്ന് പരീക്ഷണങ്ങള്‍ നടത്തി. ഓരോ റോക്കറ്റ് വീതം വിക്ഷേപിച്ചുകൊണ്ട് രണ്ട് പരീക്ഷണങ്ങള്‍ നടത്തി. രണ്ട് സെക്കന്‍ഡിനുള്ളില്‍ സാല്‍വോ മോഡില്‍ രണ്ട് റോക്കറ്റുകള്‍ […]

kerala Kerala National

ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്ഥാന്റെ വ്യോമതാവളം തകര്‍ന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്ഥാന്റെ വ്യോമതാവളം തകര്‍ന്നതായി റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രി ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് തകര്‍ന്നത്. പാകിസ്ഥാനിലെ റഹിം യാര്‍ ഖാന്‍ വ്യോമതാവളം തകര്‍ന്നതായി പാകിസ്ഥാന്‍ മാധ്യമമായ ഡോണ്‍ ആണ് സ്ഥിരീകരിച്ചത്. പാക് – യുഎഇ നയതന്ത്ര പങ്കാളിത്തത്തോടെ നിര്‍മിച്ച വ്യോമതാവളമാണിത്. വിമാനത്താവളം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തില്‍ യുഎഇ പ്രസിഡന്റും കുടുംബവും ഉപയോഗിച്ചിരുന്ന റോയല്‍ ലോഞ്ച് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായി.

kerala Kerala National

ഓപറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടി; 9 ഭീകര ക്യാമ്പുകള്‍ തകര്‍ത്തു; സാധാരണക്കാര്‍ ആക്രമണത്തിന് ഇരയായിട്ടില്ല; രാജ്യം നീതി നടപ്പാക്കി; സൈന്യം

ദില്ലി: ഓപറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ സെക്രട്ടറി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന് തിരിച്ചടി നല്‍കിയത് കൃത്യമായ വിവരശേഖരണത്തിനു ശേഷമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകള്‍ ആണ് തകര്‍ത്തതെന്നും സാധാരണക്കാര്‍ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവര്‍ പറഞ്ഞു. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വിങ് കമാന്‍ഡര്‍ വ്യോമിക സിംഗ് പ്രതികരിച്ചു. പുലര്‍ച്ചെ 1.05നും 1.30നും ഇടയ്ക്കാണ് ആക്രമണം നടന്നതെന്ന് […]

National

ഓപ്പറേഷന്‍ സിന്ദൂര്‍; ഉത്തര്‍പ്രദേശില്‍ റെഡ് അലര്‍ട്ട്; സുരക്ഷ ശക്തമാക്കി

ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് അതീവ ജാഗ്രതയില്‍ എന്ന് ഡിജിപി. സംസ്ഥാനത്തെ തന്ത്ര പ്രധാന ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കി. പ്രതിരോധ യൂണിറ്റുകളുമായി ഏകോപിപ്പിക്കാനും സുപ്രധാന സ്ഥാപനങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്താനും യുപി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് സജ്ജമാണ്. ഉത്തര്‍പ്രദേശിന്റെ പുറമെ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും കനത്ത ജാഗ്രത ഒരുക്കിയിട്ടുണ്ട്. പ്രധാന സ്ഥലങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരെയും അര്‍ദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും നിരീക്ഷണത്തില്‍ […]

International National Trending

ഇന്ത്യന്‍ തിരിച്ചടി സ്ഥിരീകരിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്

ഇന്ത്യയുടെ പ്രത്യാക്രമണം ഓപ്പറേഷന്‍ സിന്ദൂര്‍ സ്ഥിരീകരിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്. ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് പാകിസ്ഥാന്‍ സൈന്യവും വിശദീകരിച്ചു. അര്‍ധരാത്രിക്ക് ശേഷമാണ് ആക്രമണം നടത്തിയതെന്നും എട്ടു പേര്‍ കൊല്ലപ്പെട്ടെന്നും പാക് ലെഫ്. ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് പാക് സൈന്യത്തിന്റെ വിശദീകരണം. ആക്രമണത്തെ തുടര്‍ന്ന് ലാഹോര്‍, സിയാല്‍കോട്ട് വിമാനത്താവളങ്ങള്‍ അടച്ചു. ബഹവല്‍പുര്‍, മുരിദ്കെ, സിയാല്‍കോട്, ചക് അമ്‌റു, ബാഗ് , കോട്ലി, മുസാഫറാബാദ് , ഭിംബര്‍ , […]

National

വീണ്ടും പാക്ക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; തിരിച്ചടി പരിമിതമാകണമെന്ന് യുഎസ്

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് പാക്കിസ്ഥാന്‍. നിയന്ത്രണരേഖയില്‍ ഒന്‍പതാം ദിവസവും പാക്ക് വെടിവയ്പ്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി ഉറപ്പായിരിക്കെ സംഘര്‍ഷം ലഘുകരിക്കാന്‍ സുഹൃദ രാജ്യങ്ങളുടെ സഹായം തേടി പാക്കിസ്ഥാന്‍. ഇടപെടണമെന്ന് സൗദി അറേബ്യയോടും യുഎഇയോടും അഭ്യര്‍ഥിച്ചു. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ തിരിച്ചടി പരിമിതമാകണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ആവശ്യപ്പെട്ടു. മേഖലയാകെ സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന തരത്തിലാവരുത് തിരിച്ചടിയെന്നാണ് ജെ.ഡി. വാന്‍സിന്റെ നിലപാട്. സ്വന്തം മണ്ണിലെ ഭീകര ഇല്ലാതാക്കാന്‍ പാക്കിസ്ഥാന്‍ സഹകരിക്കണമെന്നും ജെ.ഡി.വാന്‍സ് പറഞ്ഞു. […]

International Kerala kerala

വീണ്ടും കടുപ്പിച്ച് ഇന്ത്യ; 16 പാകിസ്താന്‍ യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക്

പാകിസ്താനില്‍ നിന്നുള്ള യൂട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ വിലക്കി. മുന്‍ ക്രിക്കറ്റര്‍ ഷോയിബ് അക്തര്‍ അടക്കമുള്ളവരുടെ അക്കൗണ്ടുകള്‍ വിലക്കി. പാകിസ്താനില്‍ നിന്നുള്ള സമ ടി വി, ബോള്‍ ന്യൂസ്, ഡോണ്‍ ന്യൂസ്, ജിയോ ന്യൂസ് ഉള്‍പ്പെടെ 16 യുട്യൂബ് ചാനലുകള്‍ക്കും ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ ബിബിസിക്കും കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യയിലെ ബിബിസി തലവനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇന്ത്യാവിരുദ്ധമായ രീതിയില്‍ റിപ്പോര്‍ട്ടിങ് പാടില്ലെന്നും ബിബിസിക്ക് കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന്റെ […]

Sports Trending

ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍ വിരമിച്ചു

  • 18th December 2024
  • 0 Comments

ബ്രിസ്‌ബെയ്ന്‍: ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കളിക്കുന്ന ഇന്ത്യന്‍ സ്‌ക്വാഡിലുള്ള താരം, മൂന്നാം ടെസ്റ്റിനു പിന്നാലെയാണ് അപ്രതീക്ഷിത രാജി പ്രഖ്യാപിച്ചത്. ആസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ താരം കളിച്ചിരുന്നു. അനില്‍ കുംബ്ലെക്കുശേഷം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നറാണ്. ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരമാണ് അശ്വിന്‍. 106 ടെസ്റ്റ് മത്സരങ്ങളില്‍നിന്നായി 537 വിക്കറ്റുകളും 116 ഏകദിനങ്ങളില്‍നിന്ന് 156 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Sports Trending

പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്റെ ആദരം; 16ാംനമ്പര്‍ ജഴ്സി പിന്‍വലിച്ച് ഹോക്കി ഇന്ത്യ

  • 14th August 2024
  • 0 Comments

പാരീസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്റെ ആദരം. മലയാളി ഗോള്‍ കീപ്പര്‍ ധരിച്ചിരുന്ന ജഴ്സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. പാരിസ് ഒളിമ്പിക്സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, രണ്ട് പതിറ്റാണ്ടോളം 16-ാം നമ്പര്‍ ജഴ്സി ധരിച്ചാണ് കളിച്ചത്. പാരിസിലും മുന്നെ ടോക്കിയോയിലും നടന്ന ഒളിമ്പിക്സുകളില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ പ്രധാനിയാവാന്‍ ഇന്ത്യന്‍ വന്‍മതിലിന് കഴിഞ്ഞിരുന്നു. പിആര്‍ ശ്രീജേഷ് ദേശീയ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനാകുമെന്നു ഹോക്കി […]

Kerala kerala

രക്ഷകനായി ശ്രീജേഷ്; ഒളിംപിക്‌സ് ഹോക്കിയില്‍ ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

  • 4th August 2024
  • 0 Comments

ബ്രിട്ടനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ഇന്ത്യ ഒളിംപിക്സ് ഹോക്കി സെമിയില്‍. മലയാളി താരം പിആര്‍ ശ്രീജേഷിന്റെ കരുത്തും പരിചയ സമ്പത്തും മികവും ജയത്തില്‍ നിര്‍ണായകമായി. കരിയറിലെ അവസാന ഒളിംപിക്സ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ശ്രീജേഷ്. നിശ്ചിത സമയത്ത് ഇന്ത്യ ബ്രിട്ടനെ 1-1നു തളച്ചു. ഷൂട്ടൗട്ടില്‍ 4-2നാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. നിശ്ചിത സമയത്തിന്റെ 22ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാല്‍ 27ാം മിനിറ്റില്‍ ലീ മോര്‍ട്ടന്‍ ബ്രിട്ടനു സമനില സമ്മാനിച്ചു. പിന്നീട് ഗോള്‍ വഴങ്ങാതെ ഇന്ത്യ മനോഹര […]

error: Protected Content !!