ന്യൂദല്‍ഹി: അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സി.ബി.ഐയ്ക്കതിരെ പി. ചിദംബരം സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി തള്ളി. ഐ.എന്‍.എസ് മീഡിയ കേസില്‍ ആഗസ്റ്റ് 21നാണ് ചിദംബരത്തെ അറസ്റ്റു ചെയ്തത്.
അറസ്റ്റിലായ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യ ഹരജി അപ്രസക്തമായെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് ഭാനുമതി അറിയിച്ചു.
നേരത്തെ ചിദംബരത്തിന് ദല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ചിദംബരം മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്.
ചിദംബരത്തെ അറസ്റ്റു ചെയ്യുന്നതിനു മുമ്പാണ് മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയതെന്നും അതിനാല്‍ ഹരജി കോടതി പരിഗണിക്കേണ്ടതുണ്ടെന്നും കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ കോടതി ഈ വാദം അംഗീകരിക്കാന്‍ തയ്യാറായില്ല.
ഐ.എന്‍.എക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.ദല്‍ഹിയിലെ ജോര്‍ ബാഗ് വസതിയില്‍ നിന്നായിരുന്നു പി.ചിദംബരം അറസ്റ്റിലായത്.