National News

ജോലിക്ക് ഭൂമി കോഴക്കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം

  • 4th October 2023
  • 0 Comments

ജോലിക്ക് ഭൂമി കോഴക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം.ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി റാബ്രി ദേവിക്കും ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനുംആര്‍ജെഡി എംപി മിസാ ഭാരതിക്കും ഈ കേസിൽ ജാമ്യം അനുവദിച്ചിട്ടുണ്ട്.2004-2009 കാലത്ത് ലാലു പ്രസാദ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സോണുകളിലെ ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് മാനദണ്ഡങ്ങളും നിയമന നടപടിക്രമങ്ങളും ലംഘിച്ച് നിയമനം നടത്തിയെന്നാണ് ആരോപണം. ലാലു പ്രസാദ് കേന്ദ്ര റെയില്‍വേ […]

National News

ഭീമ കൊറേഗാവ്‌ കേസ്; ആക്ടിവിസ്‌റ്റ്‌ മഹേഷ്‌ റാവുത്തിന്‌ ജാമ്യം

  • 21st September 2023
  • 0 Comments

ഭീമ കൊറേഗാവ്‌ കേസില്‍ ആക്ടിവിസ്‌റ്റ്‌ മഹേഷ്‌ റാവുത്തിന്‌ ജാമ്യം. അഞ്ച്‌ വർഷത്തിലേറെയായി തടവിൽ കഴിയുന്ന മഹേഷിന് ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അപ്പീല്‍ ഫയല്‍ ചെയ്യാന്‍ എന്‍ഐഎ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ ഉത്തരവ്‌ ഒരാഴ്‌ചത്തേക്ക്‌ സ്റ്റേ ചെയ്‌തിട്ടുണ്ട്‌. മഹേഷിനെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ല എന്നു നിരീക്ഷിച്ചാണ്‌ ഡിവിഷന്‍ ബെഞ്ച്‌ മഹേഷിന്‌ ജാമ്യം അനുവദിച്ചത്‌. ജസ്‌റ്റിസുമാരായ എ എസ്‌ ഗഡ്‌കരി, ശര്‍മിള ദേശ്‌മുഖ്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ്‌ ഉത്തരവ്‌. മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ 2018 ജൂണ്‍ […]

Kerala News

വ്യാജരേഖ കേസ്; വിദ്യക്ക് ഉപാധികളോടെ ജാമ്യം

  • 24th June 2023
  • 0 Comments

മഹാരാജാസ് കോളേജിലെ വ്യാജ രേഖാ കേസിൽ കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം. അഗളി പൊലീസ് രജിസ്റ്റർ ചെയ്ക കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്. കേരളം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്. വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ രണ്ടാമത്തെ കേസിൽ വിദ്യയെ നിലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകും.

National News

ജാമ്യ വ്യവസ്ഥയിൽ ഇളവ്; പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസർ മഅ്ദനിക്ക് ജൂലെെ 10 വരെ കേരളത്തിൽ താങ്ങാൻ അനുമതി നൽകി സുപ്രീം കോടതി

  • 17th April 2023
  • 0 Comments

പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി. കേരളത്തിൽ കഴിയുന്ന പിതാവിനെ കാണാനും ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനുമാണ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്. ഉപാധികളോടെയുള്ള ജാമ്യത്തിൽ കഴിയുകയായിരുന്ന മഅ്ദനി രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് ജാമ്യാവസ്ഥയില്‍ ഇളവുതേടി സുപ്രീം കോടതിയെ സമീപിച്ചത് പിതാവിന്റെ ആരോഗ്യ നില മോശമാണെന്നും തനിക്ക് പിതാവിനെ കാണാൻ അവസരം നൽകണമെന്നും മഅ്ദനി അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ […]

Kerala News

ജാമ്യവ്യവസ്ഥയിൽ ഇളവ്; അബ്ദുന്നാസർ മഅദനിയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും

  • 21st March 2023
  • 0 Comments

ബെംഗളൂരുവിൽ തന്നെ തുടരണമെന്ന ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് അബ്ദുന്നാസർ മഅദനിനൽകിയ അപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. അഭിഭാഷകൻ ഹാരീസ് ബീരാൻ ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചിന് മുന്നിൽ ഹർജിയെക്കുറിച്ച് പരാമർശിച്ചിരുന്നുതുടര്‍ന്നാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ആരോഗ്യ നില മോശമായതിനാൽ കേരളത്തിലേക്ക് മടങ്ങണമെന്ന അപേക്ഷയുമായാണ് മഅദനി കോടതിയെ സമീപിച്ചിരിക്കുന്നത്. പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും അതിന്റെ ആയുർവേദ ചികിത്സക്കായി കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നും അപേക്ഷയിൽ പറയുന്നു. പിതാവിന്റെ ആരോഗ്യനിലയും മോശമാണ്. […]

Kerala News

ഷുഹൈബ് വധ കേസ്; ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി തള്ളി

  • 20th March 2023
  • 0 Comments

ഷുഹൈബ് വധ കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തള്ളി തലശ്ശേരി ജില്ലാ സെഷൻസ് കോടതി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധ കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാട്ടി പോലീസാണ് ആകാശിന്റെ ജാമ്യം റദ്ദാക്കാൻ തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചത്. അതെ സമയം, പോലീസിന്റെ ഹർജി നിലനിൽക്കില്ലന്ന കേസിലെ ഒന്നാം പ്രതിയായ ആകാശിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു […]

Kerala News

ചികിത്സക്കായി കേരളത്തിലേക്ക് മടങ്ങണം; ജാമ്യ വ്യവസ്ഥയിൽ ഇളവാശ്യപ്പെട്ട് അബ്ദുൾ നാസർ മഅദനി സുപ്രീം കോടതിയിൽ

  • 3rd March 2023
  • 0 Comments

ആരോഗ്യ നില മോശമായതിനെ തുടർന്ന് കേരളത്തിലേക്ക് മടങ്ങാൻ ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് അബ്ദുൾ നാസർ മഅദനി സുപ്രീം കോടതിയെ സമീപിച്ചു. ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവാദം വേണമെന്നും അപേക്ഷയിൽ പറയുന്നു. ആരോഗ്യ നില മോശമായ പിതാവിനെ കാണാൻ അവസരം നൽകണമെന്നും ബെംഗുളൂരുവിൽ തുടരുന്നത് വലിയ സാമ്പത്തിക ഭാരമായതിനാൽ വിചാരണപൂർത്തിയാകുന്നത് വരെ ജന്മനാട്ടിൽ തുടരാൻ അനുവദിക്കണമെന്നും ഹർജിയിൽ പറയുന്നുവിചാരണ പൂർത്തിയാക്കാൻ തന്റെ ആവശ്യം ഇനിയില്ലെന്നും മഅദനി […]

ഒരാഴ്ചത്തെ ഇടക്കാല ജാമ്യം; ജെഎൻയു മുൻ വിദ്യാർത്ഥി ഉമർ ഖാലിദ് പുറത്തിറങ്ങി

  • 23rd December 2022
  • 0 Comments

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ജെഎൻയു മുൻ വിദ്യാർത്ഥി ഉമർ ഖാലിദ് തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം ഖാലിദിന് കോടതി അനുവദിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഖാലിദ് കോടതിയിൽ നിന്നും പുറത്തിറങ്ങിയത്. ഡിസംബർ 23 മുതൽ 30 വരെ ഡൽഹിയിലെ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഡിസംബർ 20 മുതൽ ജനുവരി 3 വരെ രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം തേടിയാണ് ഖാലിദ് അപേക്ഷ […]

National

ദില്ലി കലാപക്കേസ്; ഉമർ ഖാലിദിന്റെ ജാമ്യം വീണ്ടും നിഷേധിച്ച് ദില്ലി ഹൈക്കോടതി

  • 18th October 2022
  • 0 Comments

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസിൽ ജെഎൻയു മുൻ വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച് ദില്ലി ഹൈക്കോടതി. കഴിഞ്ഞ 764 ദിവസമായി ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്. നേരത്തെ വിചാരണക്കോടതിയും ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 2020 സെപ്തംബർ 13 നാണ് ഉമർ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ചാണ് യുഎപിഎ ചുമത്തി ദില്ലി പൊലീസ് ഖാലിദിനെ അറസ്റ്റ് ചെയ്തത്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം ആദ്മി […]

Kerala News

വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  • 10th August 2022
  • 0 Comments

വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതു ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ജാമ്യാപേക്ഷ തള്ളിയത്. റിഫയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മെഹ്നാസിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നു […]

error: Protected Content !!