പൊന്ന് പൊള്ളി; സ്വര്‍ണവിലയില്‍ വന്‍ വര്‍ധന
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 395 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടാത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,600 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 3,160 രൂപയുടെ വര്‍ധനയുണ്ട്. പവന്റെ വില 1,16,800 രൂപയായി ഉയര്‍ന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് സ്വര്‍ണത്തിന് വലിയ വര്‍ധനയുണ്ടായിരിക്കുന്നത്. സ്പോട്ട് ഗോള്‍ഡ് നിരക്കില്‍ 3.6 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 4,487.91 ഡോളറായാണ് വില ഉയര്‍ന്നത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ 2.8 ശതമാനം ഉയര്‍ന്ന് 4,545.30 ഡോളറായി ഉയര്‍ന്നു. ഫെഡറല്‍ റിസര്‍വിന്റെ […]









