ഒരു ചിരി: ഇരു ചിരി ബംബര്‍ ചിരി; മഴവില്‍ മനോരമയില്‍ കുന്ദമംഗലത്തിന് അഭിമാനമായി സക്കീര്‍ ഹുസൈനും സോണിഷയും
കുന്ദമംഗലം: മഴവില്‍ മനോരമയുടെ ജനപ്രിയ ഹാസ്യ റിയാലിറ്റി ഷോ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയില്‍ കുന്ദമംഗലത്തെ കലാപ്രതിഭകളായ സക്കീര്‍ ഹുസൈനും സോണിഷയും ബംബര്‍ നേടി ശ്രദ്ധേയരായി. വിജയികളായ ഇരുവര്‍ക്കും ചേര്‍ന്ന് 50,000 രൂപയാണ് സമ്മാനമായി ലഭിച്ചത്.കുന്ദമംഗലത്തെ ഓട്ടോ ഡ്രൈവറായ സക്കീര്‍ ഹുസൈന്‍ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ്. അദ്ദേഹം ഓടിക്കുന്ന ഓട്ടോറിക്ഷയ്ക്ക് ‘ഒന്നാമന്‍’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. സംവിധായകന്‍ തമ്പി കണ്ണന്താനം ഒരുക്കിയ ഒന്നാമന്‍ സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ തന്നെ ആ പേര് ഓട്ടോയ്ക്ക് […]




