Trending

ഒരു ചിരി: ഇരു ചിരി ബംബര്‍ ചിരി; മഴവില്‍ മനോരമയില്‍ കുന്ദമംഗലത്തിന് അഭിമാനമായി സക്കീര്‍ ഹുസൈനും സോണിഷയും

കുന്ദമംഗലം: മഴവില്‍ മനോരമയുടെ ജനപ്രിയ ഹാസ്യ റിയാലിറ്റി ഷോ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയില്‍ കുന്ദമംഗലത്തെ കലാപ്രതിഭകളായ സക്കീര്‍ ഹുസൈനും സോണിഷയും ബംബര്‍ നേടി ശ്രദ്ധേയരായി. വിജയികളായ ഇരുവര്‍ക്കും ചേര്‍ന്ന് 50,000 രൂപയാണ് സമ്മാനമായി ലഭിച്ചത്.
കുന്ദമംഗലത്തെ ഓട്ടോ ഡ്രൈവറായ സക്കീര്‍ ഹുസൈന്‍ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ്. അദ്ദേഹം ഓടിക്കുന്ന ഓട്ടോറിക്ഷയ്ക്ക് ‘ഒന്നാമന്‍’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. സംവിധായകന്‍ തമ്പി കണ്ണന്താനം ഒരുക്കിയ ഒന്നാമന്‍ സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ തന്നെ ആ പേര് ഓട്ടോയ്ക്ക് നല്‍കിയതും കൗതുകകരമായ കാര്യമാണ്.
മുന്‍ വാര്‍ഡ് മെമ്പറായിരുന്ന സക്കീര്‍ ഹുസൈന്‍ പിന്നീട് മത്സരിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല. എന്നാല്‍ ജീവിതത്തില്‍ ഒരുനാള്‍ ‘ഒന്നാമന്‍’ ആകുമെന്ന ആത്മവിശ്വാസം അദ്ദേഹം കൈവിട്ടില്ല. അതിന് തെളിവായാണ് ഇപ്പോള്‍ മഴവില്‍ മനോരമയുടെ വേദിയിലും ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.
യാത്രക്കാരില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ തന്റെ ഓട്ടോറിക്ഷയുടെ പിന്നില്‍ ഒരു ചെറിയ ലൈബ്രറി ഒരുക്കി മാതൃക സൃഷ്ടിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.
സക്കീറിനൊപ്പം വേദിയിലെത്തിയ സോണിഷ ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റാണ്. പരിപാടിയുടെ ഓഡിഷന്‍ വേളയിലാണ് ഇരുവരും പരിചയപ്പെടുകയും ഒന്നിച്ച് സ്‌കിറ്റ് അവതരിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. പിന്നീട് നടത്തിയ മികച്ച പ്രകടനങ്ങളാണ് ഇരുവര്‍ക്കും ഒന്നാം സ്ഥാനം നേടിക്കൊടുത്തത്.
കോട്ടയം നസീര്‍, മണ്‍ജൂപിള്ള, വിപിന്‍ ജോര്‍ജ് അവതാരകന്‍ കാര്‍ത്തിക്‌സൂര്യഉള്‍പ്പെടെയുള്ള വിധികര്‍ത്താക്കളുടെ പ്രശംസയും കയ്യടിയും ഏറ്റുവാങ്ങിയാണ് ഇരുവരും വിജയകിരീടം ചൂടിയത്.
ഓട്ടോ ഡ്രൈവിംഗിലൂടെ ഉപജീവനം നടത്തുന്ന സക്കീര്‍ ഹുസൈനും സഹപ്രവര്‍ത്തകയായ സോണിക്കും ഈ വിജയം കലാരംഗത്ത് കൂടുതല്‍ അവസരങ്ങളിലേക്കുള്ള വാതില്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. പുതിയ സ്‌കിറ്റുകളുമായി വീണ്ടും ടെലിവിഷന്‍ വേദികളിലെത്താനുള്ള ഒരുക്കത്തിലാണ് ഇരുവരും.
സ്വന്തം ഓട്ടോറിക്ഷയ്ക്ക് നല്‍കിയ ‘ഒന്നാമന്‍’ എന്ന പേര് പോലെ തന്നെ മഴവില്‍ മനോരമയുടെ വേദിയിലും ഒന്നാമനായത് സക്കീര്‍ ഹുസൈന്റെ ജീവിതത്തിലെ ശ്രദ്ധേയമായ ഒരു നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കുന്ദമംഗലത്തിന്റെ കലാപ്രതിഭകള്‍ക്ക് ഈ വിജയം അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!