കുന്ദമംഗലം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി സംഘടിപ്പിച്ച ഒന്നാംഘട്ട സാങ്കേതിക പഠനക്ലാസിന്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം എം എ റസാഖ് മാസ്റ്റർ എംഎൽഎ നിർവഹിച്ചു. പന്തീർപാടം നോർത്ത് വ്യൂ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എലത്തൂർ, കുന്ദമംഗലം മണ്ഡലങ്ങളിൽ നിന്നായി മുന്നൂറിലധികം ഹാജിമാർ പങ്കെടുത്തു.
ഹജ്ജ് യാത്ര ആത്മീയതയുടെയും അച്ചടക്കത്തിന്റെയും മഹത്തായ പാഠശാലയാണെന്നും, ഹജ്ജ് കർമങ്ങൾ കൃത്യമായും ചിട്ടയോടെയും നിർവഹിക്കുന്നതിന് ഇത്തരം പരിശീലന ക്ലാസുകൾ ഏറെ പ്രയോജനകരമാണെന്നും എംഎൽഎ പറഞ്ഞു. ഹജ്ജ് കമ്മിറ്റി അംഗം ഉമ്മർ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി മുജീബ് റഹ്മാൻ പുത്തലത്ത് പഠനത്തിന് നേതൃത്വം നൽകി. ഹാഫിള് താജുദ്ദീൻ ഫൈസി പ്രാർത്ഥന നടത്തി.
ഖാലിദ് കിളിമുണ്ട, എഡിടിമാരായ അൻവർ, ഹമീദ് മാസ്റ്റർ, കോഴിക്കോട് ജില്ലാ ഹജ്ജ് ട്രെയിനർ എൻ പി സൈതലവി, പി കെ ബാപ്പുഹാജി, ഹബീബ് കാരന്തൂർ, ലത്തീഫ് ആരാമ്പ്രം, മുഹമ്മദാലി പോലൂർ, ജലീൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.
എലത്തൂർ മണ്ഡലം ട്രെയിനർ എൻ കെ ഹഖീം മാസ്റ്റർ സ്വാഗതവും കുന്ദമംഗലം മണ്ഡലം ട്രെയിനർ ടി വി അബ്ദുറഹിമാൻ നന്ദിയും രേഖപ്പെടുത്തി.
ഹജ്ജ് യാത്ര ആത്മീയതയുടെയും അച്ചടക്കത്തിന്റെയും മഹത്തായ പാഠശാല: എം എ റസാഖ് മാസ്റ്റർ എംഎൽഎ

