Sports

ഐ പി എൽ : മുംബൈ ഇന്ന് പഞ്ചാബിനെ നേരിടും

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ പതിമൂന്നാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. മൂന്ന് മത്സരങ്ങളിൽ ഒരു മത്സരം വീതം വിജയിച്ച ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ബാറ്റിംഗ് നിരയിൽ സ്ഥിരതയില്ലാത് മുംബൈ ഇന്ത്യൻസിനെ ഏറെ വലയ്ക്കുന്നുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുള്ള താരങ്ങൾക്ക് സ്ഥിരത ഇല്ലായ്മയുടെ പ്രശ്നമാണ്. സൂര്യകുമാർ യാദവും രോഹിതും നന്നായി കളിച്ചത് ഓരോ മത്സരങ്ങളിലാണ്. ഡികോക്ക് ഒരു മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തി. പാണ്ഡ്യ സഹോദരങ്ങൾഇതുവരെ ഫോമിൽ […]

Kerala News

രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കും 30 എം പി മാർക്ക് കോവിഡ്

  • 14th September 2020
  • 0 Comments

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ 30 എം പി മാർക്ക് കോവിഡ്,രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കും രോഗം സ്ഥിരീകരിച്ചു . പാര്‍ലമെന്റ് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 13 രാജ്യസഭ എം പി മാർക്കും, 17 ലോകസഭാ എംപിമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം വ്യക്തമാക്കിയത് പാര്‍ലമെന്റ് സമ്മേളത്തിന് മുന്നോടിയായി എം.പിമാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തിയത്. എന്നാല്‍, രോഗം സ്ഥിരീകരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല കോവിഡ് സ്ഥിരീകരിച്ചവരില്‍ 12 പേര്‍ ബി.ജെ.പി. എം.പിമാരാണെന്നാണ് വിവരം. […]

National News

ഇനി റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊപ്പം

  • 10th September 2020
  • 0 Comments

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. ആദ്യ ബാച്ചിലായുള്ള അഞ്ച് വിമാനങ്ങളാണ് ഇന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. അംബാല വ്യോമസേന താവളത്തില്‍ നടന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി മുഖ്യാതിഥിയായി. .ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങുകളുടെ ഭാഗമായി സര്‍വമത പ്രാര്‍ഥനയും […]

National News

രാജ്യത്ത് കോവിഡ് 24 മണിക്കൂറിനിടെ 90,632 പുതിയ രോഗികൾ

  • 6th September 2020
  • 0 Comments

രാജ്യത്ത് പ്രതിദിന കോവിഡ് രോ​ഗബാധിതരുടെ എണ്ണത്തിൽ വൻ കുതിപ്പ് തുടരുന്നു. തുടർച്ചയായി രോ​ഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ആശങ്ക തുടരുകയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 90,632 ആളുകൾക്ക് രോ​ഗബാധ സ്ഥിരീകരിച്ചു. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന നിരക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 41,13,811 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മരണ നിരക്കും ഉയരുകയാണ്. ശനിയാഴ്ച 1065 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ 70626 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് […]

National News

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ ജിയോ പ്രഖ്യാപിച്ചു

  • 1st September 2020
  • 0 Comments

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി 399 രൂപ പ്രതിമാസ നിരക്കുള്ള പരിധിയില്ലാത്ത പുതിയ ബ്രോഡ്ബാന്റ് പ്ലാന്‍ ജിയോ പ്രഖ്യാപിച്ചു. പുതിയ വരിക്കാര്‍ക്ക് 30 ദിവസം സൗജന്യം ലഭിക്കും. 30എംബിപിഎസാകും 399 രൂപയുടെ പ്ലാനിന്റെ വേഗത. ഡൗണ്‍ലോഡ് സ്പീഡിനൊപ്പം അപ് ലോഡ് സ്പീഡും ലഭിക്കുന്നതാണ് പ്ലാനുകള്‍. ഉയര്‍ന്ന പ്ലാനുകളില്‍ 12 ഒടിടിസേവനങ്ങളും സൗജന്യമായി ലഭിക്കും. 1499രൂപയാണ്സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ടത്. 100എംബിപിഎസ്സുള്ള699രൂപയുടെയും150എംബിപിഎസ്സുള്ള999രൂപയും300എംബിപിഎസ്സുള്ള1,499രൂപയുടെയും പ്ലാനുകള്‍ നിലവിലുണ്ട്. ഡാറ്റാ പ്ലാനുകള്‍ക്കൊപ്പം പരിധിയില്ലാത്തവോയ്സ്കോളുകളും ലഭിക്കും. ഇതോടൊപ്പം 4കെസെറ്റ്ടോപ്പ്ബോക്‌സും സൗജന്യമായി ലഭിക്കും.

News

തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ ഒറ്റ വോട്ടർ പട്ടിക നിർദ്ദേശവുമായി പ്രധാനമന്ത്രി ഓഫീസ്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി കേന്ദ്രം നടപടികൾ തുടങ്ങി. രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പെന്ന ആശയവുമായി ബന്ധപ്പെട്ട് ഒറ്റ വോട്ടര്‍ പട്ടിക നിര്‍ദ്ദേശം മുന്നോട്ടുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്.ഇതോടെ രാജ്യത്ത് പൊതു വോട്ടർ പട്ടിക ആദ്യം യാഥാർത്ഥ്യമാകും. തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ പ്രത്യേകം വോട്ടർ പട്ടിക തയാറാക്കുന്ന രീതി ആണ് ഇല്ലാതാകുക. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243 കെ, 243- z എന്നിവ ഭേദഗതി ചെയ്ത് രാജ്യത്തിനാകെ ഒറ്റ ഇലക്ടറല്‍ റോള്‍ തയ്യാറാക്കുക, സംസ്ഥാന സര്‍ക്കാരുകളോട് സംസ്ഥാന […]

Kerala

രാജ്യത്തെ ആദ്യ ഗവ. ഡെന്റല്‍ ലാബ് മന്ത്രി കെ.കെ. ശൈലജ നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ഡെന്റല്‍ കോളേജിന്റെ ഭാഗമായി പുലയനാര്‍കോട്ട ടി.ബി. ആശുപത്രി വളപ്പില്‍ സ്ഥാപിച്ച സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ദന്തല്‍ ചികിത്സാ രംഗത്തെ പുതിയ കാല്‍വയ്പ്പാണ് ഡെന്റല്‍ ലാബെന്ന് മന്ത്രി കെ.കെ. ശൈല ടീച്ചര്‍ പറഞ്ഞു. ജനങ്ങള്‍ക്കും പഠനഗവേഷണ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഡെന്റല്‍ ലാബ് സഹായകരമാണ്. 1.30 […]

National News

ഇന്ത്യയിൽ കോവിഡ് 24 മണിക്കൂറിനിടെ രോഗ ബാധിതർ 56,282

ന്യൂഡൽഹി: കോവിഡ് രാജ്യത്ത് ശക്തമായി പടരുന്നു. കഴിഞ്ഞ ദിവസം മാത്രം 56,282 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ പോലെ ഇന്നും രോഗികളുടെ എണ്ണം അൻപതിനായിരം കടന്നത് ഏറെ ആശങ്ക ചെലുത്തുന്നുണ്ട്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 19,64,537 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 904 മരണമാണ് രേഖപെടുത്തിയിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ചുള്ള മരണം 40,000 പിന്നിട്ടു. 40,699 പേരാണ് ഇതുവരെ മരണപ്പെട്ടത്. 2.07 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. എന്നാല്‍ രോഗമുക്തരാകുന്നവരുടെ […]

National News

അയോധ്യയിൽ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി ശിലാസ്ഥാപന കർമം നടത്തി

ലക്നൗ∙ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന കർമം നടത്തി. 40 കിലോ ഭാരമുള്ള വെള്ളിശിലയാണ് ചടങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തിലാണ് ചടങ്ങുകൾ നടന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിർമാണത്തിനാണ് ഇതോടെ തുടക്കമാകുന്നത്. ഹനുമാൻ ഗഡി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താൽക്കാലിക ക്ഷേത്രത്തിലും പൂജയ്ക്കും ദർശനത്തിനും ശേഷം അദ്ദേഹം ഭൂമിപൂജയിൽ പങ്കുകൊണ്ടു. വേദിയിൽ പ്രധാനമന്ത്രിക്കൊപ്പം ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, […]

News

ബി ജെ പി യിലേക്ക് പോകില്ലെന്ന് ഉറപ്പിച്ച് സച്ചിൻ പക്ഷം

ജയ്പൂര്‍: കോണ്‍ഗ്രസ് വിടാനുള്ള ഉദ്ദേശം ഇല്ലെന്ന് ഉറപ്പിച്ച് സച്ചിന്‍ പക്ഷം. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് നടപടിയിൽ ഉറച്ചു നിൽക്കുന്നതായി സച്ചിൻ പൈലറ്റ് പക്ഷത്തുള്ള എം എൽ എമാർ നിലപാട് ഒരിക്കൽ കൂടി വ്യക്ത്യമാക്കിയത്. പൈലറ്റിന്റെ വിശ്വസ്തനും ലഡ്‌നുനില്‍ നിന്നുള്ള എം.എല്‍എയുമായ മുകേഷ് ഭക്കറാണിപ്പോള്‍ പാര്‍ട്ടി വിടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. എന്നഖിൽ നേരത്തെ പാർട്ടി വിട്ടത് ബി ജെ പി യിലേക്ക് പോകാനാണെന്ന് വിമർശനം ഉയർന്നിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയെങ്കിലും തങ്ങള്‍ കോണ്‍ഗ്രസ് വിടില്ലെന്ന് നേരത്തെ തന്നെ സച്ചിന്‍ […]

error: Protected Content !!