National News

ഇന്ത്യയിൽ കോവിഡ് പ്രതിദിനം രോഗികളുടെ എണ്ണം അര ലക്ഷം കടന്നു

  • 30th July 2020
  • 0 Comments

ന്യൂദൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന കണക്കുകളിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇന്ന്. 24 മണിക്കൂറിനിടെ 52,123 പേർക്കാണ് കൊവിഡ് സ്ഥിരീകരിചിരിക്കുന്നത്. 775 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ‌ഇത് വരെ 15,83,792 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 34,968 മരണങ്ങൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലുമാണ് രോഗബാധ ഏറ്റവും കൂടുതൽ രൂക്ഷമായി ബാധിചിരിക്കുന്നത്. രോഗമുക്തി വർധിക്കുന്നത് രാജ്യത്തിനു ആശ്വാസകരമാണ്. ആഗോള ശരാശരിയേക്കാൾ […]

National News

റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിൽ പറന്നിറങ്ങി

  • 29th July 2020
  • 0 Comments

ഹരിയാന: രാജ്യ സൈന്യത്തിന് കരുത്ത് പകരാന്‍ റഫാല്‍ വിമാനങ്ങള്‍ പറനിറങ്ങി . ഹരിയാനയിലെ അംബാല വ്യോമസേനാ വിമാനത്താവളത്തിലാണ് റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങിയത് കഴിഞ്ഞ തിങ്കളാഴ്ച ഫ്രാൻ‌സിൽ നിന്നും പുറപ്പെട്ട വിമാനങ്ങളാണ് രാജ്യത്ത് എത്തിയിരിക്കുന്നത്. വിമാനങ്ങളെ സമുദ്രാതിര്‍ത്തിയില്‍ നാവികസേന സ്വാഗതം സംഘത്തെ സ്വാഗന്തം ചെയ്തു. 7000 കിലോമീറ്റര്‍ താണ്ടിയാണ് റഫാല്‍ എത്തിയത്. അമേരിക്കയുടെ എഫ് 16, എഫ് 18, റഷ്യയുടെ മിഗ് 35, സ്വീഡന്റെ ഗ്രിപെന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റര്‍ എന്നിവയോട് കിടപിടിക്കുന്ന സാങ്കേതിക പക്വതയാണ് […]

National

ലോക്ക്ഡൗൺ നീട്ടി സംസ്ഥാനങ്ങൾ വ്യാപനം രൂക്ഷം

  • 12th July 2020
  • 0 Comments

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ച് സംസ്ഥാനങ്ങൾ. ബെംഗളൂരുവിൽ ഈമാസം 14 മുതൽ 23 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അരുണാചൽ തലസ്ഥാനമായ ഇറ്റാനഗറിൽ ജൂലൈ 20 വരെ ലോക്ക്ഡൗൺ നീട്ടി. നാഗാലാൻഡിൽ ഈമാസം 31 വരെ ലോക്ക്ഡൗൺ നീട്ടി. മേഘാലയയിൽ ഈ മാസം 13, 14 തിയതികളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചുട്ടുണ്ട്. അതേസമയം തമിഴ്നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 134,226ഉം മരണം 1898ഉം ആയി. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ എണ്ണായിരത്തിലധികം കേസുകൾ റിപ്പോർട്ട് […]

National News

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം 18000 കടന്നു

  • 27th June 2020
  • 0 Comments

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിവസേന വർധിക്കുകയാണ്. കഴിഞ്ഞ ദിവസം പതിനേഴായിരം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കിൽ ഇന്നത് പതിനെട്ടായിരമായി വർധിച്ചു. 24 മണിക്കൂറിനിടെ 18552 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിചിരിക്കുന്നത്. ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ കണക്കാണിത് ഇന്നലെ മാത്രം 384 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 15685 ആയി ഉയര്‍ന്നു. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 5,08,953 ആയി. . .

Kerala

കേരളത്തിലേക്ക് ഇന്ന് 23 വിമാനങ്ങൾ

  • 24th June 2020
  • 0 Comments

കൊച്ചി : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് അകപ്പെട്ടുപോയ പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്ന നടപടികൾ തുടരുന്നു. ഇന്ന് 23 വിമാനങ്ങളാണ് സംസ്ഥാനത്ത് എത്താൻ വേണ്ടി പോകുന്നത്. ഇതിൽ 4000 ത്തോളം ആളുകൾ നാടിൻറെ സംരക്ഷണയിലേക്ക് എത്തിപ്പെടും. കുവൈറ്റ് ,സിഡ്‌നി, ഷാർജ, ബഹ്‌റൈൻ, മസ്കറ്റ്,തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്നത്തെ പ്രധാനമായുമുള്ള വിമാന സർവീസ് . ഇന്നലെ ആയിരത്തി അറുനൂറോളം പ്രവാസികൾ ഒൻപത് വിമാനങ്ങളിലായി നാട്ടിൽ എത്തിയിരുന്നു .

National News

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് 24 മണിക്കൂറിനുള്ളിൽ 148 മരണം 6,088 പുതിയ രോഗ ബാധിതർ

ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ഒരുദിവസം രോഗം ബാധിക്കുന്നവരുടെ ഏറ്റവും വലിയ കണക്കാണ് ഇന്ന് പുറത്തു വരുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 6,088 പേരാണ് കോവിഡ് രോഗികളായി മാറിയത്. 148 പേർ ഇന്നലെ മാത്രം മരിച്ചു . 3583 പേരാണ് ഇതുവരെ രാജ്യത്ത് മരണമടഞ്ഞത്. ആകെ രോഗികളുടെ എണ്ണം 1,18,447 ഗുജറാത്ത് അതെ സമയം രാജ്യത്തിന്റെ രോഗമുക്തി കണക്കുകൾ ആശ്വാസം നൽകുന്നുണ്ട് പുതിയ കണക്കനുസരിച്ച് 40% പേർക്ക് രോഗമുക്തി നേടാൻ […]

National News

ലോകത്ത് കോവിഡ് മരണം 2.7 ലക്ഷം കടന്നു

ന്യുയോർക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ മരണ സംഖ്യ 2.7 ലക്ഷത്തിലേക്ക് രോഗികളുടെ എണ്ണം 40 ലക്ഷത്തിലേക്ക് കടന്നു കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ ആഫ്രിക്കയിൽ രോഗം പടർന്നു പിടിക്കാൻ സാധ്യത ഏറെ ആണെന്നും രണ്ടു ലക്ഷത്തോടടുത്ത് ആളുകൾ മരണപ്പെടാൻ സാധ്യത ഉണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിൽ ലോകത്താകെ 13 ലക്ഷത്തിലേറെ പേര്‍ രോഗമുക്തരായി. ഏറ്റവും അധികം രോഗികൾ ഉള്ളത് കോവിഡ് ഏറെ രൂക്ഷമായ അമേരിക്കയിലാണ് രണ്ടായിരത്തിലേറെ മരണം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. 13 രോഗികളാണ് […]

Kerala News

വിദേശത്ത് കാസർഗോഡ് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

അബൂദാബി:വിദേശത്ത് കാസർഗോഡ് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. മേൽപറമ്പ് സ്വദേശി സിലോൺ മുഹമ്മദിന്റെ മകൻ നസീറാണ് (56) മരിച്ചത്. ഇന്ന് വിദേശത്ത് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത് നേരത്തെ കോഴിക്കോട് കുന്ദമംഗലം സ്വദേശി പുത്തൂർ മഠം അഹമ്മദ് ഇബ്രാഹിം കുവൈത്തിൽ മരണമടഞ്ഞിരുന്നു. വർഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രമുഖ ഐസ്ക്രീം കമ്പനിയിലെ സ്റ്റോർമാനേജരായിരുന്നു മരണപ്പെട്ട കാസർഗോഡ് സ്വദേശി . അബുദാബിയിൽ കഴിഞ്ഞ കുറച്ചു ദിവസമായി കോവിഡ് ബാധിച്ച് മഫ്റഖ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ബനിയാസ് ഖബർസ്ഥാനിൽ കോവിഡ് സുരക്ഷയിൽ […]

Kerala Local

ഇതൊരു കുട്ടിക്കളിയല്ല , കുസൃതിയല്ല, കാര്യമാണ് : കിണറു കുത്തി മാതൃകയായി കുട്ട്യോളും വല്യച്ഛനും

കോഴിക്കോട് ; ഇതൊരു കുട്ടിക്കളിയല്ല ,കുസൃതിയല്ല, കാര്യമാണ്. കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ദിനങ്ങളിൽ കളിക്കാൻ പുറത്ത് പോകാതെ നാടിനു തന്നെ ആവിശ്യമായ സേവനം നടത്തുകയാണ് കൊടുവള്ളി വാരിക്കുഴിത്താഴം മാലംതൊടിക സ്വദേശികളായ കൊച്ചു കൂട്ടുകാരും അവർക്കൊപ്പം ചേർന്ന് ചെറിയേക്കൻ (71 ) വല്യച്ഛനും. ഒഴിവു ദിവസങ്ങളിൽ വല്യച്ഛനൊപ്പം കിണറു കുത്തിയാണ് ഇവർ ആഘോഷമാക്കുകയും മാതൃകയാവുകയും ചെയ്തത്. കുടി വെള്ള ക്ഷാമം ആകെ പ്രശ്നമായി നിൽക്കുന്ന സമയത്താണ് കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ പ്രദേശത്ത് കിണറു കുത്താൻ […]

International National News

പ്രവാസികൾക്കായി പ്രത്യേക വിമാനം ആശ്വാസമായി കേന്ദ്ര സർക്കാർ നടപടി

ന്യൂ ദൽഹി : പ്രവാസികൾക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ നടപടി. വിദേശത്ത് കുടുങ്ങി കിടക്കുന്ന സ്വദേശികൾക്കു നാട്ടിലേക്ക് തിരിച്ചെത്തനായ സൗകര്യം ഒരുക്കാൻ തയ്യാറായി കേന്ദ്ര സർക്കാർ. സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാരോടായി തിരിച്ചെത്തണ്ടവരുടെ കണക്കെടുപ്പ് തയ്യാറാക്കാൻ ഉത്തരവ് നൽകി വിദേശ കാര്യ മന്ത്രാലയം. വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. ഇതിനായി പ്രത്യേകം കൺട്രോൾ റൂം തുടങ്ങിയിരുന്നു. സംസ്ഥാനത്ത് ദശലക്ഷം ആളുകളാണ് വിദേശത്തായി കുടുങ്ങി കിടക്കുന്നത് നിരവധി തവണ ഇക്കാര്യം കേന്ദ്രത്തെ […]

error: Protected Content !!