ന്യൂദൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന കണക്കുകളിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇന്ന്. 24 മണിക്കൂറിനിടെ 52,123 പേർക്കാണ് കൊവിഡ് സ്ഥിരീകരിചിരിക്കുന്നത്. 775 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇത് വരെ 15,83,792 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 34,968 മരണങ്ങൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലുമാണ് രോഗബാധ ഏറ്റവും കൂടുതൽ രൂക്ഷമായി ബാധിചിരിക്കുന്നത്.
രോഗമുക്തി വർധിക്കുന്നത് രാജ്യത്തിനു ആശ്വാസകരമാണ്. ആഗോള ശരാശരിയേക്കാൾ മുകളിലാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 10,20,582 പേർ രോഗമുക്തി നേടിയിട്ടുണ്ട്.