രാജ്യത്ത് കൊവിഡ് രോഗികളില്‍ നേരിയ വര്‍ധന; മൂന്ന് കൊവിഡ് മരണം; കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. കൊവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 7154 ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 2165 ആയി. എന്നാല്‍ രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളില്‍30 ശതമാനം കേസുകളും കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ട്.