ന്യുയോർക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ മരണ സംഖ്യ 2.7 ലക്ഷത്തിലേക്ക് രോഗികളുടെ എണ്ണം 40 ലക്ഷത്തിലേക്ക് കടന്നു കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ ആഫ്രിക്കയിൽ രോഗം പടർന്നു പിടിക്കാൻ സാധ്യത ഏറെ ആണെന്നും രണ്ടു ലക്ഷത്തോടടുത്ത് ആളുകൾ മരണപ്പെടാൻ സാധ്യത ഉണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിൽ ലോകത്താകെ 13 ലക്ഷത്തിലേറെ പേര്‍ രോഗമുക്തരായി.
ഏറ്റവും അധികം രോഗികൾ ഉള്ളത് കോവിഡ് ഏറെ രൂക്ഷമായ അമേരിക്കയിലാണ് രണ്ടായിരത്തിലേറെ മരണം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. 13 രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. നേരത്തെ ശക്തമായ വ്യാപനം ഉണ്ടായിരുന്ന സ്പെയിനിൽ രോഗികളുടെ കാര്യത്തിൽ അല്പം കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ബ്രിട്ടണിലും ബ്രസീലിലും അഞ്ഞൂറിലേറെ പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ മരിച്ചു.