National News

കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയിൽ ഇല്ല;യുപി കേരളം ആക്കരുത് വീണ്ടും യോഗി

  • 14th February 2022
  • 0 Comments

കേരളത്തിനെതിരെ നടത്തിയ വിവാദ പ്രസ്താവന വീണ്ടും ആവർത്തിച്ച് ഉത്തർപ്രദേശ് മന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് ഉത്തരവാദിത്തമാണെന്നാണ് യോഗി പറഞ്ഞത്.കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയിൽ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. യുപിയിലും ഇതേ അരാജകത്വം പടർത്താനാണ് നീക്കമെന്ന് യോഗി വിമർശിച്ചു. കലാപകാരികൾ ഭീഷണി മുഴക്കുകയാണ്. യുപി കേരളമാകാൻ താമസമുണ്ടാവില്ലെന്നും യോഗി ആവർത്തിച്ചു. ഈ ആളുകള്‍ ബംഗാളില്‍ നിന്ന് വന്ന് ഇവിടെ അരാജകത്വം […]

Kerala News

ലോകായുക്ത നിയമഭേദഗതി; മുന്നണിക്കുള്ളില്‍ കൂടിയാലോചന നടത്താത്തത് തെറ്റ് ; സിപിഐയുടെ എതിര്‍പ്പ് തുടരുന്നു

  • 28th January 2022
  • 0 Comments

ലോകായുക്ത നിയമഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയ വിഷയത്തില്‍ എതിര്‍പ്പ് തുടർന്ന് സിപിഐ. 22 വര്‍ഷമായി നിലനിന്നിരുന്ന ഒരു നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമ്പോള്‍ മുന്നണിക്കുള്ളില്‍ കൂടിയാലോചന നടത്തിയില്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു ആരോപിച്ചു. . ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഭയം തോന്നിയെന്ന് പറഞ്ഞ് അതില്‍ മാറ്റം കൊണ്ടുവരുന്നത് രാഷ്ട്രീയമായി ശരിയല്ല. മുന്നണി സംവിധാനത്തില്‍ ആലോചിക്കാത്തത് ഗുരുതരമായ പിഴവാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് വിഷയം നിയമസഭയില്‍ കൊണ്ടുവരണമായിരുന്നു. നിയമസഭ പാസാക്കിയ ഒരു നിയമത്തില്‍ […]

News

കോൺഗ്രെസ്സിനെതിരായ വിവാദ പരാമർശം നടി ഖുശ്ബുമാപ്പു പറഞ്ഞു

കോൺഗ്രസിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ഖുശ്ബു. കഴിഞ്ഞ ദിവസമാണ് മാനസിക വളർച്ചയില്ലാത്ത പാർട്ടിയാണ് കോൺഗ്രസ് എന്ന വിവാദ പ്രസ്താവന ഖുശ്ബു മാപ്പ് പറഞ്ഞത്. ഖുശ്ബുവിന്റെ പ്രസ്താവനയ്ക്കെതിരെ നിരവധി പേർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് ഖുശ്ബു രംഗത്തെത്തിയത്. വാക്കുകൾ തെറ്റായി ഉപയോഗിച്ചതിനാണ് ഖുശ്ബു മാപ്പ് പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നെന്ന് അവർ പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്. […]

Kerala

പൊതുസ്ഥലങ്ങളിൽ തടസമുണ്ടാക്കുന്ന സമരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സുപ്രിംകോടതി

പൊതുസ്ഥലങ്ങളിൽ തടസമുണ്ടാക്കുന്ന സമരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സുപ്രിംകോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കൃഷ്ണ മുരാരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഷഹീൻ ബാഗ് സമരവുമായി ബന്ധപ്പെട്ട പൊതുതാൽപര്യഹർജിയിലാണ് വിധി. പൊതുയിടങ്ങളിൽ സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം തന്നെ സഞ്ചാരസ്വാതന്ത്ര്യവും ഒത്തുപോകേണ്ടതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ജനാധിപത്യവും എതിർപ്പും ഒരുമിച്ചു പോകേണ്ടതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. എന്നാൽ സമരങ്ങൾ പ്രത്യേകമായി അനുവദിച്ച മേഖലകളിൽ നടത്തണം. ഗതാഗതം സുഗമമായി പോകുന്നുവെന്ന് പൊലീസ് ഉറപ്പാക്കണം. സമാധാനപൂർവമായ സമരം ഭരണഘടനാ അവകാശമാണെന്ന് നിരീക്ഷിച്ച […]

Kerala News

മന്ത്രി കെ ടി ജലീലിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ വ്യാപക പ്രതിഷേധം

  • 12th September 2020
  • 0 Comments

മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധം. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യൂത്ത് ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത് കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടന്ന യൂത്ത് ലീഗ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.. കമ്മീഷണർ ഓഫീസിന് മുന്നിൽ നിലയുറപ്പിച്ച് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ ഉൾപ്പെടെയാണ് മാർച്ച് സംഘടിപ്പിക്കുന്നത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം […]

News

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ തീരുമാനം പുനഃപരിശോധിക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് അയച്ചു. കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും പുനഃപരിശോധിക്കാന്‍ തയാറാകണമെന്നും അദ്ദേഹം കത്തിൽ പറയുന്നു. സംസ്‌ഥാന സർക്കാരിന്റെ വാദം പരിഗണിക്കാതെയുള്ള തീരുമാനത്തോട്‌ സഹകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്‌തമാക്കി പല തവണ സംസ്‌ഥാന സർക്കാർ ഉന്നയിച്ച ആവശ്യങ്ങൾ തള്ളിയാണ്‌ കേന്ദ്രതീരുമാനമെന്ന്‌ കത്തിൽപറഞ്ഞു. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം കേസ്‌ ഹൈക്കോടതിയുടെ പരിഗണനയിലുള്ളപ്പോഴാണിത്‌. സംസ്ഥാന സര്‍ക്കാരിന് വ്യോമയാന മന്ത്രാലയം നല്‍കിയ […]

Kerala

മന്ത്രി കെ ടി ജലീലിനെതിരെ നിർണായക വെളിപ്പെടുത്തൽ കഴിഞ്ഞ രണ്ട് വർഷമായി നയതന്ത്ര പാഴ്‌സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ

തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിനെതിരെ നിർണായക വെളിപ്പെടുത്തലുമായി സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ. കഴിഞ്ഞ രണ്ട് വർഷമായി നയതന്ത്ര പാഴ്‌സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ വെളിപ്പെടുത്തി. ഇക്കാര്യം അദ്ദേഹം കസ്റ്റംസിനെ ഓഫീസർ ബി സുനിൽ കുമാർ അറിയിച്ചു. പോസ്റ്റ് മുഖേനയും ഇ മെയിൽ മുഖാന്തരവുമാണ് വിശദീകരണം. എൻഐഎയ്ക്കും പ്രോട്ടോക്കോൾ ഓഫീസർ ഉടൻ മറുപടി നൽകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് കൂടുതൽ പ്രതിരോധത്തിലാക്കിയാണ് ഈ മറുപടി പുറത്തായിരിക്കുന്നത്. പ്രോട്ടോക്കോൾ […]

Kerala

കോവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന കാര്യം മറച്ചുവച്ച് സംസ്‌കാരം നടത്തി അൽഫോൺസ് കണ്ണന്താനത്തിനെതിരെ പൊതുപ്രവർത്തകൻ

കോട്ടയം: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം കോവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന കാര്യം മറച്ചുവച്ച് സംസ്‌കാരം നടത്തിയെന്ന ആരോപണവുമായി ആരോപണവുമായി പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. നവമാധ്യമ കുറിപ്പിലൂടെയാണ് ജോമോൻ ഇക്കാര്യം വ്യക്തമാക്കിയത്. 2020 ജൂൺ 10 ന് ഡൽഹിയിലെ ആശുപത്രിയിൽ വച്ചാണ് കണ്ണന്താനത്തിൻ്റെ അമ്മ മരിച്ചത്. അതിന് തൊട്ട്മുൻപ് കുറെ നാളുകളായി കണ്ണന്താനത്തോടൊപ്പം ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് അമ്മ താമസിച്ചിരുന്നത്. അന്ന് മരണവിവരം അറിയിച്ചുകൊണ്ടുള്ള വാർത്ത, ചാനലുകളിലും പത്രത്തിലും ഔദ്യോഗികമായി അറിയിച്ചപ്പോൾ കോവിഡ് ബാധിച്ചാണ് […]

Kerala

പ്രിയങ്ക ഗാന്ധിയുടെ രാമക്ഷേത്ര അനുകൂല നിലപാട്: മുസ്ലിം ലീഗ്‌ ദേശീയ നിർവാഹക സമിതിയോഗത്തിൽ പ്രമേയം പാസ്സാക്കി

മലപ്പുറം : പ്രിയങ്ക ഗാന്ധിയുടെ രാമക്ഷേത്ര നിർമാണത്തെ അനുകൂലിച്ചുള്ള നിലപാടിൽ എതിർപ്പ്‌ പ്രകടിപ്പിച്ച് ‌ മുസ്ലിം ലീഗ്‌ ദേശീയ നിർവാഹക സമിതിയോഗം. നിലപാടിൽ എതിർപ്പ്‌ അറിയിച്ച്‌ പ്രമേയം പാസ്സാക്കുകയായിരുന്നു. യോഗത്തിനുശേഷം വാർത്താസമ്മേളനത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. പ്രിയങ്കയുടെ നിലപാട്‌ അനവസരത്തിലുള്ളതാണ്‌ എന്ന്‌ മാത്രമാണ്‌ ലീഗ്‌ പ്രമേയത്തിൽ പറയുന്നത്‌ അയോധ്യ വിഷയത്തിൽ ലീഗ്‌ കോടതി വിധിയെ സ്വഗതം ചെയ്‌തില്ലെന്നും, സാമുദായിക ഐക്യം തകരാതെ നോക്കുകയാണ്‌ ഉണ്ടായതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇ ടി മുഹമ്മദ്‌ ബഷീർ, കെ പി […]

Trending

മുഖ്യമന്ത്രി രാജിവെക്കണം : യു സി രാമൻ

കുന്ദമംഗലം : ഐ ടി വിദഗ്ത സ്വപ്നയുടെ സ്വർണ്ണ കള്ള കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് കുന്ദമംഗലം മുൻ എം എൽ എ യു രാമൻ. മുഖ്യമന്ത്രിയുടെ ഓഫീസുമായി ചുറ്റിപറ്റി ചില മാഫിയകൾ കറങ്ങുന്നുണ്ടെന്നും യുഡിഎഫ് നേതാക്കൾ നിരവധി തവണ ആരോപണം ഉന്നയിച്ചതാണെന്നും. ഇപ്പോഴിതാ കോടിക്കണക്കിന് രൂപയുടെ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഗുരുതരമായ ഒരാരോപണം ഉയർന്നു വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐ ടി സെക്രട്ടറിയുടെ ദുരൂഹ ബന്ധങ്ങളും ഇടപെടലുകളും സ്പ്രിംഗ്ളറിലെന്ന പോലെ ഇതിലും വലിയ […]

error: Protected Content !!