Trending

മുഖ്യമന്ത്രി രാജിവെക്കണം : യു സി രാമൻ

കുന്ദമംഗലം : ഐ ടി വിദഗ്ത സ്വപ്നയുടെ സ്വർണ്ണ കള്ള കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് കുന്ദമംഗലം മുൻ എം എൽ എ യു രാമൻ.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ചുറ്റിപറ്റി ചില മാഫിയകൾ കറങ്ങുന്നുണ്ടെന്നും യുഡിഎഫ് നേതാക്കൾ നിരവധി തവണ ആരോപണം ഉന്നയിച്ചതാണെന്നും. ഇപ്പോഴിതാ കോടിക്കണക്കിന് രൂപയുടെ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഗുരുതരമായ ഒരാരോപണം ഉയർന്നു വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഐ ടി സെക്രട്ടറിയുടെ ദുരൂഹ ബന്ധങ്ങളും ഇടപെടലുകളും സ്പ്രിംഗ്ളറിലെന്ന പോലെ ഇതിലും വലിയ നാനാർത്ഥങ്ങൾ ഉയർത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ടൂളായി ശിവശങ്കരൻ പ്രവർത്തിക്കുകയാണോ അതോ മുഖ്യമന്ത്രിയുടെ ഓഫീസിനെ ശിവശങ്കരൻ ദുരുപയോഗം ചെയ്യുന്നതാണോ എന്നതാണ് വ്യക്തമാവാനുള്ളത്.

ജനാധിപത്യ രീതി പ്രയോജനപ്പെടുത്തി അധികാരത്തിലേറിയ ശേഷം വിമർശനങ്ങൾക്ക് യുക്തിസഹമായ മറുപടി പോലും പറയാതെ ആരോപിക്കുന്നവരെ ആക്ഷേപിച്ച് തികച്ചും ഏകാധിപത്യപരമായി മുന്നോട്ട് പോവുന്ന പിണറായി വിജയന് ഈ സ്വർണ കള്ളക്കടത്ത് വിഷയം കൂടി വന്നതോടെ ഒരു നിമിഷം പോലും അധികാരത്തിലിരിക്കാൻ യോഗ്യതയില്ലാതായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!