National

‘എന്നെ അധിക്ഷേപിച്ചവരോട് ക്ഷമിക്കുന്നു, ശിക്ഷിക്കുന്നതിലല്ല നേര്‍വഴിക്ക് നയിക്കുന്നതിലാണ് കാര്യം’; പുതിയ വീഡിയോയുമായി മോദി

  • 1st August 2026
  • 0 Comments

ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ തന്നെയും അന്തരിച്ച തന്റെ അമ്മയെയും അധിക്ഷേപിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധിക്ഷേപം ഒന്നിനും പരിഹാരമല്ലെന്നും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയവര്‍ക്ക് മാപ്പ് നല്‍കുന്നതായും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ മോദി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് വഴിതെറ്റിയതാണെന്നും ശിക്ഷാനടപടിക്കോ നിയമനടപടികള്‍ക്കോ പകരം അവരെ നേര്‍വഴിക്ക് നയിക്കാന്‍ മാര്‍ഗനിര്‍ദേശമാണ് ആവശ്യമെന്നും മോദി പറയുന്നു. ജന്തര്‍ മന്തറില്‍ ചിലര്‍ വളരെ മോശമായ പരാമര്‍ശം നടത്തി -ഒരു പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത വാക്കുകളാണ് അവിടെ ഉയര്‍ന്നത്. എനിക്കെതിരെയും മരിച്ചുപോയ അമ്മക്കെതിരെയും അസഭ്യവര്‍ഷമുണ്ടായി. […]

Kerala kerala

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ കേസ്; മഹിളമോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയില്‍ നടപടി

  • 28th July 2026
  • 0 Comments

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ കേസെടുത്തു. കോഴിക്കോട് സൈബര്‍ പൊലീസാണ് കേസെടുത്തത്. മഹിളമോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. താന്‍ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ജാന്‍മണിദാസ് രംഗത്തെത്തിയിരുന്നു. ”ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജാന്‍മണി ദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല പറഞ്ഞത്. കണ്ടന്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ മോദിജിയെക്കുറിച്ചല്ല. […]

National

യുവാക്കളുടെ ഭാവി തകര്‍ക്കുന്നവരെ വെറുതെവിടില്ല; കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കും; ഇതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കും; ഒടുവില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

  • 23rd July 2026
  • 0 Comments

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി മോദി. കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കും. എല്ലാം നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കും. യുവാക്കളുടെ ഭാവി തകര്‍ക്കുന്നവരെ വെറുതെവിടില്ലെന്നും പ്രധാനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ആയിരുന്നു ചോര്‍ന്നത്. 81 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. […]

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; കൊച്ചിയിൽ മൂന്ന് പരിപാടികൾ

  • 11th March 2026
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. കൊച്ചിയിൽ നടക്കുന്ന എൻഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി കൊച്ചിയിൽ മൂന്ന് പരിപാടികൾ. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായി കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 11:30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെനിന്ന് ഹെലികോപ്റ്റർ മാർഗ്ഗം നേവി ഹെലിപാഡിൽ ഇറങ്ങും. തുടർന്ന് റോഡ് മാർഗ്ഗം മറൈൻഡ്രൈവിൽ നടക്കുന്ന ധീവരസഭയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം […]

National

രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാത; ഡൽഹി-മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

  • 22nd February 2026
  • 0 Comments

ഡൽഹി – മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാതയാണിത്. വൈകിട്ട് ആറുമണിക്ക് പാതയിൽ പൂർണതോതിൽ സർവീസ് ആരംഭിക്കും. ഇതോടെ 82 കിലോമീറ്റർ മെട്രോ പാത പൂർണമായും സജ്ജമായി. നിലവിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തുന്ന മെട്രോയ്ക്ക് 180 കിലോമീറ്റർ വരെ വേഗത ആർജിക്കാൻ ആകും. മെട്രോ പാത പൂർണമായതോടെ ഡൽഹിയിൽ നിന്ന് മീററ്റിലേക്കുള്ള യാത്രാ സമയം 55 മിനിറ്റായി കുറയും. 82.15 കിലോമീറ്റർ […]

National

ബിഹാർ സർക്കാർ രൂപീകരണം; എൻഡിഎയിൽ തിരക്കിട്ട ചർച്ചകൾ

  • 16th November 2025
  • 0 Comments

ബിഹാറിൽ സർക്കാർ രൂപീകരണത്തിനായി എൻഡിഎയിൽ തിരക്കിട്ട ചർച്ചകൾ. മുഖ്യമന്ത്രി സ്ഥാനത്ത് നിതിഷ് കുമാർ തുടരും. പട്നയിലെ ചർച്ചകൾ നിലവിൽ മന്ത്രി സ്ഥാനങ്ങൾ വീതംവെയ്ക്കുന്നതിലാണ്. കൂടുതൽ സീറ്റുകൾ നേടിയ ബിജെപി ഉപമുഖ്യമന്ത്രി പദവും ക്യാബിനറ്റിലെ സുപ്രധാന വകുപ്പുകളും ആവിശ്യപ്പെട്ടേക്കും. പുതിയ മന്ത്രിസഭയിൽ ജെഡിയുവിന്റെ 10-14 മന്ത്രിമാരും ബിജെപി വനിതാ പ്രാതിനിധ്യം ഉറപ്പാക്കി 15 മന്ത്രിമാരും എൽജെപിയ്‌ക്ക് മൂന്നും എച്ച് എ എമ്മിന്റെയും ഉപേന്ദ്ര കുഷ്വാഹയുടെയും ഓരോ മന്ത്രിമാരും ഉണ്ടാകുമെന്നാണ് വിവരം. നാളെ എൻഡിഎ നിയമസഭാ കക്ഷി യോഗം ചേർന്ന […]

National

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ എത്തും

  • 30th October 2025
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ എത്തും. മുസാഫർപൂരിലും ചപ്രയിലും നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. ഇത് രണ്ടാം തവണയാണ് എൻഡിഎയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി ബിഹാറിൽ എത്തുന്നത്. ഇന്ന് എൻ ഡി എയുടെ പ്രകടനപത്രികയും പുറത്തിറക്കിയേക്കും. ഇന്ന് ഉച്ചയോടുകൂടിയായിരിക്കും മോദി ബിഹാറിൽ എത്തുക. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ചമാത്രം ബാക്കി നിൽക്കെ അതിശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കാണ് ബിഹാർ സാക്ഷ്യം വഹിക്കാൻ പോകുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മഹാസഖ്യവും പ്രചാരണം ശക്തമാക്കുകയാണ്. ഇന്ന് നളന്ദയിലും ഷെയ്ക്പുരയിലും രാഹുൽ […]

Kerala National

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ നിർണായക ചർച്ച ഇന്ന്

  • 10th October 2025
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിയ്ക്കാണ് കൂടിക്കാഴ്ച നടക്കുക. മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നത് ഉൾപ്പെടെയുള്ള കേരളത്തിൻറെ വിവിധ ആവശ്യങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും. കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , ആരോഗ്യമന്ത്രി ജെ പി നദ്ദ , ധനമന്ത്രി നിർമലാ സീതാരാമൻ, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടുദിവസത്തെ നിർണായ കൂടിക്കാഴ്ചകൾക്കായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി […]

International News

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കും?

  • 18th September 2025
  • 0 Comments

വാഷിങ്ടൻ: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയ അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി.അനന്ത നാഗേശ്വരൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിൽ വലിയ പുരോഗതി ഉണ്ടാകാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. വ്യാപാര മേഖലയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ചര്‍ച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘‘25% തീരുവയും അധികമായി ചുമത്തിയ 25% ശതമാനം തീരുവയും പ്രതീക്ഷിച്ചിരുന്നില്ല. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാകാം രണ്ടാമത്തെ 25% തീരുവയ്ക്ക് കാരണമായത്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലെ സംഭവവികാസങ്ങൾ പരിഗണിക്കുമ്പോൾ, നവംബർ […]

National

മോദിക്ക് മിശിഹായുടെ പിറന്നാൾ സമ്മാനം; ലോകകപ്പിൽ ധരിച്ച ജേഴ്സി ഒപ്പിട്ടയച്ച് മെസ്സി

  • 16th September 2025
  • 0 Comments

ന്യൂ ഡൽഹി: 75-ാം ജന്മദിനം അടുത്തുവരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ സമ്മാനം. 2022ൽ കപ്പുയർത്തുമ്പോൾ ധരിച്ച, തൻറെ ഒപ്പോടു കൂടിയ ജേഴ്സിയാണ് മെസ്സി മോദിക്ക് സമ്മാനമായി അയച്ചുനൽകിയത്. സെപ്റ്റംബർ 17നാണ് മോദിയുടെ പിറന്നാൾ. ഡിസംബറിൽ ഇന്ത്യൻ പര്യടനത്തിനെത്തുന്ന മെസ്സി പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഡിസംബർ 13 മുതൽ 15 വരെയാണ് മെസ്സി ഇന്ത്യയിൽ ഉണ്ടാകുക. കൊൽക്കത്തയിലും മുംബൈയിലുമാകും പര്യടനം എന്നാണ് സൂചന. ശേഷമാകും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. അതേസമയം, മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ […]

error: Protected Content !!