National News

മോദിയുടെ അമ്മയെ കഥാപാത്രമാക്കി എഐ വീഡിയോ; പരാതിയുമായി ബിജെപി

  • 13th September 2025
  • 0 Comments

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന്റെ കോണ്‍ഗ്രസ് പുറത്തിറക്കിയ എഐ വീഡിയോയില്‍ പൊലീസിന് പരാതി നല്‍കി ബിജെപി. കോണ്‍ഗ്രസ്സ് വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ബിജെപി പ്രവര്‍ത്തകന്‍ സങ്കേത് ഗുപ്ത ആണ് പരാതി നല്‍കിയത്. ഡല്‍ഹി നോര്‍ത്ത് അവന്യൂ പൊലീസ് സ്റ്റേഷനിലാണ് കോണ്‍ഗ്രസിനെതിരായ പരാതി രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധാത്തിന് ഒരുങ്ങുകയാണ് ബിജെപി. ‘സാഹെബിന്റെ സ്വപ്നങ്ങളില്‍ അമ്മ പ്രത്യക്ഷപ്പെടുന്നു. ഈ രസകരമായ സംഭാഷണം കാണുക’ എന്ന അടിക്കുറിപ്പും വീഡിയോക്ക് നല്‍കിയിരിക്കുന്നു. വീഡിയോ […]

National News

പൗരത്വ ഭേദഗതി നിയമത്തിൽ മുസ്‍ലിം ഇതര വിഭാഗങ്ങൾക്ക് കൂടുതൽ ഇളവ്

  • 3rd September 2025
  • 0 Comments

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ മുസ്‍ലിം ഇതര വിഭാഗങ്ങൾക്ക് കൂടുതൽ ഇളവുമായി കേന്ദ്രം. പുതുക്കിയ വിജ്ഞാപനമനുസരിച്ച് 2024 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനർ, പാർസികൾ, അഫ്ഗാനിസ്താനിൽ നിന്നും പാക്കിസ്താൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നും വന്ന ക്രിസ്ത്യാനികൾ എന്നിവർക്ക് പാസ്പോർട്ട് അടക്കം മതിയായ രേഖകളില്ലെങ്കിലും രാജ്യത്ത് തുടരാം.പശ്ചിമ ബംഗാളിലും ബിഹാറിലും തെരഞ്ഞെടുപ്പടുക്കവേയാണ് കേന്ദ്രത്തിൻറെ നിർണായക നടപടി. 2025-ൽ നടപ്പിലാക്കിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് നിയമപ്രകാരമാണ് ഉത്തരവ്. ‘അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിലെ ന്യൂനപക്ഷ […]

National News

പ്രധാനമന്ത്രിയുടെ അമ്മക്കെതിരായ മോശം പരാമർശം; ബിഹാറിൽ നാളെ ബന്ദ്

  • 3rd September 2025
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കെതിരായ മോശം പരാമർശത്തെ തുടർന്ന്, ബിഹാറിൽ ബന്ദിന് എൻഡിഎ ആഹ്വാനം ചെയ്തു. നാളെയാണ് സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ബന്ദ്. വോട്ടർ അധികാർ യാത്രയുടെ ഭാഗമായി ദർഭംഗയിലെ പൊതുയോഗത്തിലാണ് നരേന്ദ്ര മോദിക്കും അമ്മയ്ക്കുമെതിരെ അധിക്ഷേപ മുദ്രാവാക്യങ്ങൾ മുഴക്കിയത്. പാരമ്പര്യസമ്പന്നമായ ബിഹാറിൽ നിന്നു തന്റെ അമ്മയ്ക്കെതിരെ അപമാനകരമായ പരാമർശങ്ങളുണ്ടായത് ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ‘ആർജെഡി–കോൺഗ്രസ് വേദിയിലാണ് […]

Kerala kerala

ജപ്പാനുമായി 13 കരാറുകള്‍ ഒപ്പിട്ടു; പ്രധാനമന്ത്രി മടങ്ങി; ചൈനയിലേക്ക് യാത്ര തിരിച്ചു

ദില്ലി: രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലേക്ക് യാത്ര തിരിച്ചു. ജപ്പാനും ഇന്ത്യയുമായുള്ള 13 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച ശേഷമാണ് യാത്ര. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്ക്കും സര്‍ക്കാരിനും ജനത്തിനും നന്ദി പറഞ്ഞ പ്രധാനമന്ത്രി ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഉല്‍പ്പാദനക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സന്ദര്‍ശനം ഫലം ചെയ്തുവെന്ന് വ്യക്തമാക്കി. ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. ഇരു രാജ്യങ്ങളുടെയും ബഹിരാകാശ ഏജന്‍സികള്‍ ചേര്‍ന്ന് ചന്ദ്രന്റെ ധ്രുവ മേഖലയില്‍ […]

kerala Kerala

മോദിയുടെ ബിരുദം പുറത്ത് വിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ദില്ലി സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഉത്തരവ് ദില്ലി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ജസ്റ്റിസ് സച്ചിന്‍ ദത്തയാണ് ഉത്തരവ് പ്രസ്താവിച്ചത്. 1978-ല്‍ ബിഎ പ്രോഗ്രാം പാസായ വിദ്യാര്‍ത്ഥികളുടെ രേഖകള്‍ പരിശോധിക്കാന്‍ അനുവദിച്ച സിഐസിയുടെ ഉത്തരവിനെതിരെ 2017-ല്‍ ദില്ലി സര്‍വകലാശാല ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരീക്ഷ പാസായി എന്നാണ് മോദി പറയുന്നത്.

National

സ്വാതന്ത്ര്യ ദിനത്തില്‍ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി; ദീപാവലി സമ്മാനമായി ജി.എസ്.ടി പരിഷ്‌കരിക്കും; നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും

ന്യൂഡല്‍ഹി: ദീപാവലി സമ്മാനമായി ജി.എസ്.ടി പരിഷ്‌കരണം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയുമെന്നും മോദി പറഞ്ഞു. 79ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ഈ ദീപാവലിക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു സമ്മാനമായി പുതുതലമുറ ജി.എസ്.ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരും. സാധാരണ വസ്തുക്കളുടെ നികുതി ഗണ്യമായി കുറയും. ഇത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എം.എസ്.എം.ഇ) വലിയ നേട്ടമാകും, നിത്യോപയോഗ വസ്തുക്കളുടെ വില കുറയും, നമ്മുടെ […]

National

കന്യാസ്ത്രീകളുടെ അറസ്റ്റ്; ഡല്‍ഹിയില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച, അമിത് ഷാ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയെ വിളിപ്പിച്ച് ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തില്‍ നീക്കം നടക്കുന്നതിനിടെ ഡല്‍ഹിയില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച. ഛത്തീസ്ഗഢ് മുഖ്യമന്ത്രിയെ പാര്‍ലമെന്റിലേക്ക് വിളിപ്പിച്ച് അമിത് ഷാ ചര്‍ച്ച നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെയും ഡല്‍ഹിക്ക് വിളിപ്പിച്ചു. പ്രതിപക്ഷത്തിന്റെ വലിയ ബഹളത്തിനിടെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ചര്‍ച്ചയാവശ്യപ്പെട്ടുള്ള നോട്ടീസുകള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും തള്ളി. കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടാനുള്ള എല്ലാ ഇടപെടലുകളും നടത്തിയെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ പാര്‍ലമെന്റിലേക്ക് വിളിപ്പിച്ച് അമിത് ഷാ […]

National

ശശി തരൂരിനെ വിളിപ്പിച്ച് പ്രധാനമന്ത്രി; നിര്‍ണായക കൂടിക്കാഴ്ച; തരൂരിനെ പ്രകോപിപ്പിക്കേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നുവെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു. അമേരിക്കയില്‍ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങള്‍ തരൂര്‍ മോദിയെ അറിയിച്ചതായാണ് വിവരം. തരൂര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടന്നത്. ജി ഏഴ് ഉച്ചകോടിക്കു പ്രധാനമന്ത്രി പോകുന്ന സാഹചര്യത്തിലായിരുന്നു പ്രത്യേക കൂടിക്കാഴ്ച. തരൂരിന് പദവി നല്‍കുന്നതൊന്നും ചര്‍ച്ചയായില്ലെന്നും ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ പ്രതികരിക്കാനില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, ശശി തരൂരിനെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകള്‍ […]

National

ആദംപുര്‍ വ്യോമതാവളത്തില്‍ എത്തി സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: ആദംപുര്‍ വ്യോമതാവളത്തില്‍ എത്തി സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ അഭിമാനം സംരക്ഷിച്ചത് ഇന്ത്യയുടെ ധീര സൈനികരാണ്. ലോകം ഇന്ത്യയുടെ ശക്തി തിരിച്ചറിഞ്ഞു. 140 കോടി ജനങ്ങളുടെ ശക്തിയാണിത്. ഇനി ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കും. ആണവഭീഷണി വെച്ച് പൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം ഓരോ സൈനികന്റെയും ശപഥമാണ്. നമ്മുടെ മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ ഭാരത് മാതാ കീ ജയ് മുദ്രാവാക്യം കേള്‍ക്കാം. നമ്മുടെ വിജയത്തിന് പിന്നില്‍ ഇന്ത്യയിലെ […]

Kerala kerala National

പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പിന്നാലെ പാക് പ്രകോപനം; തകര്‍ത്ത് ഇന്ത്യ

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനും തുടര്‍ന്നുണ്ടായ ഇന്ത്യ – പാക് സംഘര്‍ഷത്തിനും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയുണ്ടായ ശക്തമായ പാക് പ്രകോപനം തകര്‍ത്ത് ഇന്ത്യ. ഇന്ത്യ – പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പത്തിടങ്ങളിലാണ് പാക് ഡ്രോണുകള്‍ പറന്നെത്തിയത്. എല്ലാം ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനവും സൈന്യവും തകര്‍ത്തു. ജമ്മു കശ്മീരിലെ സാംബയിലടക്കം പാക് ഡ്രോണുകള്‍ എത്തിയെന്നാണ് ഇന്ത്യന്‍ പ്രതിരോധ സേനകള്‍ പറയുന്നത്. ഇവ തകര്‍ത്തതായും സേനാ വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബിലെ അമൃത്സറിലും ഡ്രോണ്‍ […]

error: Protected Content !!