kerala Kerala

വാഹനാപകടത്തില്‍ പരിക്കേറ്റ ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി ആശുപത്രിയില്‍; പരിക്ക് ഗുരുതരമല്ല

  • 5th August 2026
  • 0 Comments

പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍. പരിക്ക് ഗുരുതരമല്ല. കോന്നി സ്വദേശി സജി കുമാറിന്റെ വാഹനമാണ് എംഎല്‍എയുടെ വാഹനത്തിലേക്ക് ഇടിച്ചുകയറിയത്. സജികുമാറിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഎല്‍എയുടെ കാറിലുണ്ടായിരുന്ന ഡ്രൈവര്‍ അടക്കമുള്ളവരുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ പോലീസ് കേസ് എടുത്തു. പത്തനംതിട്ട ഓമല്ലൂര്‍ ഷട്ടര്‍ മുക്കില്‍ വെച്ചാണ് അപകടമുണ്ടായത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങും വഴിയാണ് എംഎല്‍എ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാര്‍ […]

kerala Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

  • 29th July 2026
  • 0 Comments

കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. മട്ടന്നൂര്‍ പാലോട്ടുപള്ളിയിലാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Kerala kerala

തിരുവല്ലത്ത് രണ്ടുപേര്‍ മരിച്ച ബൈക്ക് അപകടം; നിയന്ത്രണംവിട്ടത് കാറിടിച്ച്, യുവാവ് കസ്റ്റഡിയില്‍

  • 10th July 2026
  • 0 Comments

തിരുവനന്തപുരം: തിരുവല്ലത്ത് രണ്ട് പേര്‍ മരിച്ച ബൈക്ക് അപകടവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലയന്‍കീഴ് സ്വദേശി വിഷ്ണുവിനെയാണ് കസ്റ്റഡിയിലെടുത്തത്. വിഷ്ണു ഓടിച്ചിരുന്ന കാര്‍ ബൈക്കില്‍ തട്ടിയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് കഴക്കൂട്ടം യുഎസ്ടി ഗ്ലോബല്‍ ജീവനക്കാരനായ എറണാകുളം വാഴപ്പള്ളി സ്വദേശി നവീന്‍ സിബി (25), കഴക്കൂട്ടം കിന്‍ഫ്രയിലെ ജീവനക്കാരി തൊടുപുഴ മുട്ടം സ്വദേശി മൃദുല ആന്‍ ഉമ്മന്‍ (25) എന്നിവര്‍ മരിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. താന്‍ ഓടിച്ച കാര്‍ ബൈക്കില്‍ തട്ടിയത് […]

kerala Kerala

മണ്ണാര്‍ക്കാട് ബസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ 19കാരന്‍ മരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 19കാരന്‍ മരിച്ചു. തെങ്കര സ്വദേശി ബക്കറിന്റെ മകന്‍ സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്. കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട് ആശുപത്രിപ്പടി ഭാഗത്ത് ഇന്ന് രാവിലെ ഏഴുമണിക്കാണ് അപകടം. ബൈക്കിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സല്‍മാന്‍. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

kerala Kerala

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; 3 മരണം

  • 23rd June 2026
  • 0 Comments

കൊല്ലം: നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊട്ടാരക്കര നീലേശ്വരത്ത് രാവിലെ സ്‌കൂളില്‍ പോകാനായി കുട്ടികള്‍ ബസ് കാത്തുനില്‍ക്കവെയാണ് നാടിനെ നടുക്കിയ ദാരുണ അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. അപകടസമയത്ത് എട്ട് പേര്‍ ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ലോറി മറിഞ്ഞതിനെ തുടര്‍ന്ന് കുട്ടികള്‍ ടിപ്പറിനടിയിലും മണ്ണിലും അകപ്പെടുകയായിരുന്നു.

GLOBAL International

അമേരിക്കയിലെ മിസൗറിയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 12 പേര്‍ക്ക് ദാരുണാന്ത്യം

  • 15th June 2026
  • 0 Comments

മിസൗറി: അമേരിക്കന്‍ സംസ്ഥാനമായി മിസൗറിയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റടക്കം 12പേര്‍ക്ക് ദാരുണാന്ത്യം.സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ കനാസ് സിറ്റിക്ക് തെക്കു ഭാഗത്തായി. ബേറ്റ്സ് കൗണ്ടിയിലെ ബട്ലര്‍ മെമ്മോറിയല്‍ എയര്‍പോര്‍ട്ടിന് സമീപം ഞായറാഴ്ചയാണ് സംഭവം. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചെറുവിമാനമാണ് തകര്‍ന്നുവീണത്. കൊല്ലപ്പെട്ട 11 പേര്‍ സ്‌കൈ ഡ്രൈവര്‍മാരാണെന്നാണ് വിവരം.

kerala Kerala

തിരുവനന്തപുത്ത് കാറും ബസും കൂട്ടിയിടിച്ചു; ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് പ്രാഥമിക നിഗമനം

  • 13th June 2026
  • 0 Comments

തിരുവനന്തപുരം പാറശ്ശാലയില്‍ വാഹനാപകടം. ഉദിയന്‍കുളങ്ങരയ്ക്ക് സമീപമാണ് കാറും ബസും കൂട്ടിയിടിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Kerala kerala

വര്‍ക്കലയില്‍ ഇന്നോവ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു; 2 പേര്‍ക്ക് ഗുരുതര പരുക്ക്

  • 12th June 2026
  • 0 Comments

വര്‍ക്കല ബീച്ച് റോഡില്‍ ഇന്നോവ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു. പാപനാശം കിളിത്തട്ട് മുക്ക് ക്ഷേത്രത്തിന് മുന്‍വശത്തെ മതിലിനോട് ചേര്‍ന്നാണ് വാഹനം തല കീഴായി മറിഞ്ഞത്. കൊല്ലം പാരിപ്പള്ളി സ്വദേശികളായ അഞ്ച് അംഗ സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവമെന്ന് നാട്ടുകാര്‍ പറഞ്ഞു. യുവാക്കളെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷൈന്‍ (30), ഹലിം (28) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ ശിവഗിരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. മദ്യ […]

kerala Kerala

അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന 9-ാം ക്ലാസുകാരന്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു

കൊല്ലം: കൊല്ലത്ത് അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന 14കാരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. അയത്തില്‍ സ്വദേശി സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്. കൊല്ലം പാല്‍കുളങ്ങരയ്ക്ക് സമീപത്താണ് ദാരുണമായ സംഭവം ഉണ്ടായത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറി ഇറങ്ങിയാണ് മരണം സംഭവിച്ചത്. ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഇരുചക്ര വാഹനത്തില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടര്‍ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അമ്മ […]

Kerala kerala Local

മലപ്പുറത്ത് കാര്‍ നിര്‍ത്തിയിട്ട ലോറിയിലിടിച്ചു; ദമ്പതികളടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം; അപകടം കോഴിക്കോട് നിന്ന് തൃശൂരിലേക്കുള്ള യാത്രക്കിടെ

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം. മലപ്പുറം കോഹിനൂരില്‍ ദേശീയപാത 66 ല്‍ ഇന്നോവ കാര്‍ നിര്‍ത്തിയിട്ട ലോറിയിലിടിച്ച് ദമ്പതികളടക്കം മൂന്ന് പേരാണ് മരിച്ചത്. കോഴിക്കോട് നിന്നും തൃശൂരിലേക്കുള്ള യാത്രക്കിയിലാണ് അപകടം ഉണ്ടായത്. തൃശൂര്‍ പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധുവായ ചങ്ങരംകുളം സ്വദേശി ജഹാന എന്നിവരാണ് മരിച്ചത്.

error: Protected Content !!