Local News

കുന്ദമംഗലത്ത് ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർ മരിച്ചു

  • 14th September 2025
  • 0 Comments

കുന്ദമംഗലം : കുന്ദമംഗലത്ത് ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർ മരിച്ചു. വര്യട്ട്യാക്ക് കുറുമണ്ണിൽ താമസിക്കുന്ന രവീന്ദ്രൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ ദേശീയ പാതയിൽ കാരന്തൂർ മഹല്ല് ജുമാ മസ്ജിദിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടു ഗുരുതര പരിക്കേറ്റ ഡ്രൈവറെ മെഡിക്കൽ കോളേജിൽ എത്തിച്ചു ചികിൽസ നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: വസന്ത. മക്കൾ രമ്യ, സൗമ്യ. മരുമക്കൾ സുധീർ, ജനീഷ്

Kerala

കഴക്കൂട്ടത്ത് കാർ റേസിങ്ങിനിടെ അപകടം; ഒരാൾ മരിച്ചു, 2 പേരുടെ നില ഗുരുതരം

  • 31st August 2025
  • 0 Comments

തിരുവനന്തപുരം: കഴക്കൂട്ടത്ത് ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.യുവതിയടക്കം രണ്ടുപേർക്ക് ഗുരുതര പരുക്ക്. ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്.ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. റേസിങ്ങിനിടെയാണ് അപകടമെന്നാണ് കരുതുന്നത്. കഴക്കൂട്ടം എലവേറ്റഡ് ഹൈവേയിൽ ടെക്നോ പാർക്കിനു സമീപമാണ് കാർ തൂണിൽ ഇടിച്ചു മറിഞ്ഞത്. കാറിന്റെ മുൻവശം പൂർണമായി തകർന്നു. ഷിബിനാണ് കാറോടിച്ചിരുന്നത്. പരുക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Kerala kerala

പിതാവിനൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാര്‍ഥിനി മരിച്ചു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ ഒമ്പതുമണിക്കാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. രക്ഷിതാവിന് ഒപ്പം സ്‌കൂളിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ശരീത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തകര്‍ന്ന് കിടക്കുന്ന പാലക്കാട് – പൊള്ളാച്ചി പാതയില്‍ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ച […]

kerala Kerala Local

കോഴിക്കോട് ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് : ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31) ബിജീഷ് (34) എന്നിവരാണ് മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ മറയുകയും തുടര്‍ന്ന് എതിര്‍ ദിശയില്‍ വന്ന ലോറി ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു.

kerala Kerala

കൊട്ടാരക്കര പനവേലിയില്‍ നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ച് രണ്ട് മരണം

കൊല്ലം: കൊട്ടാരക്കര പനവേലിയില്‍ നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു. പനവേലി സ്വദേശിനി സോണിയ, ശ്രീ കുട്ടി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഓട്ടൊ ഡ്രൈവര്‍ വിജയന് (65) ഗുരുതരമായി പരിക്കേറ്റു. ബസ്റ്റോപ്പിലേക്കും ഓട്ടോ സ്റ്റാന്‍ഡിലേക്കും മിനി ലോറി ഇടിച്ചു കയറുകയായിരുന്നു. മിനിലോറിയും ഡ്രൈവറേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം, മൂവാറ്റുപുഴ കല്ലൂര്‍ക്കാട് കോട്ടക്കവലയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കോട്ടക്കവല കുഴികണ്ടത്തില്‍ വീട്ടില്‍ മണിയുടെ മകന്‍ 10 വയസുള്ള കാശിനാഥന്‍ […]

Kerala kerala National

കടലൂരില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം, നിരവധി കുട്ടികള്‍ക്ക് പരിക്ക്; ഇടിയുടെ ആഘാതത്തില്‍ ബസ് തെറിച്ച് വീണു

ചെന്നൈ: ആളില്ലാ ലെവല്‍ക്രോസ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ കടലൂരിനടുത്തുള്ള ശെമ്മന്‍കുപ്പത്താണ് നാടിനെ നടുക്കിയ അപകടം. ബസിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്കേറ്റു. സ്‌കൂള്‍ വാന്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ അതുവഴി വന്ന ട്രെയിനില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് ദൂരേക്ക് തെറിച്ച് വീണു. പരിക്കേറ്റ വിദ്യാര്‍ഥികളെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Kerala kerala

പയ്യനാമണ്‍ പാറമട അപകടം: 2 പേര്‍ വടംകെട്ടി അപകടസ്ഥലത്തെ ഹിറ്റാച്ചിക്ക് സമീപമെത്തി, പാറക്കഷ്ണം മാറ്റി രക്ഷാപ്രവര്‍ത്തനം

പത്തനംതിട്ട: കോന്നി പയ്യനാമണ്ണില്‍ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദൗത്യസംഘം സ്ഥലത്തെത്തി. രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങിയത്. അതിലൊരാളുടെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. രണ്ട് പേര്‍ വടംകെട്ടിയിറങ്ങി സ്ഥലത്തെ പാറക്കഷ്ണങ്ങള്‍ നീക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്. പാറയിടിയുന്നതിനാല്‍ ദൗത്യം സങ്കീര്‍ണ്ണമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. വലിയ ക്രെയിനും മറ്റൊരു ഹിറ്റാച്ചിയും എത്തിക്കുമെന്നും നിലവിലെ സംവിധാനം കൊണ്ട് കഴിയില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

kerala Kerala

കോന്നിയിലെ പാറമടയില്‍ വന്‍ അപകടം; ഹിറ്റാച്ചിക്ക് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു; തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ അപകടം. ഹിറ്റാച്ചിക്ക് മുകളില്‍ പാറ വീണാണ് അപകടം ഉണ്ടായത്. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇവരെ പുറത്തെടുക്കാന്‍ ശ്രമം തുടങ്ങി. പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. രണ്ട് ഒഡീഷ സ്വദേശികളായ തൊഴിലാളികള്‍ മഹാദേവ്, അജയ് റായ് എന്നിവര്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. കൂടുതല്‍ ആളുകള്‍ കുടുങ്ങിയോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

kerala Kerala Local

ബാലുശ്ശേരിയില്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോയ ബൈക്ക് ഓടിച്ചത് ഒമ്പതാം ക്ലാസുകാരന്‍; വാഹന ഉടമയ്ക്കെതിരെ കേസ്

ബാലുശ്ശേരിയില്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോയ ബൈക്ക് ഓടിച്ചത് ഒമ്പതാം ക്ലാസുകാരനെന്ന് കണ്ടെത്തി പൊലീസ്. ബാലുശ്ശേരി കോക്കല്ലൂര്‍ മുത്തപ്പന്‍തോടാണ് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം ബൈക്ക് യാത്രികന്‍ നിര്‍ത്താതെ പോയത്. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയാണ് ബൈക്ക് ഓടിച്ചതെന്ന് വ്യക്തമായതോടെ കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറും. ഓടിച്ച ബൈക്കിന് ഇന്‍ഷൂറന്‍സ് ഉണ്ടായിരുന്നില്ല. ബൈക്ക് ഉടമയ്ക്കെതിരെ നിയമനടപടി ഉണ്ടാകും.

Kerala kerala

കോട്ടയം കോടിമതയില്‍ പിക്കപ്പും ജീപ്പും കൂട്ടിയിടിച്ചു; അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

കോട്ടയം കോടിമതയില്‍ ബൊലേറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം കൊല്ലാട് കുഴക്കീല്‍ ജെയ്മോന്‍ ജെയിംസ് (43), കൊല്ലാട് മംഗളാലയം അര്‍ജുന്‍ (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജാദവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്കു മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 12 മണിയോടെ കോട്ടയം കോടിമതയിലായിരുന്നു സംഭവം. മണിപ്പുഴ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ബൊലേറോ […]

error: Protected Content !!