GLOBAL International

കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു; 27 പേര്‍ക്ക് പരിക്ക്

നൈറോബി: കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. കെനിയയിലെ നാകുരു ഹൈവേയില്‍ ഇന്നലെയായിരുന്നു അപകടം നടന്നത്. ബസില്‍ 28 ഇന്ത്യന്‍ വിനോദസഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു ഉണ്ടായിരുന്നത്.

Kerala kerala

തൃശൂരില്‍ കര്‍ണാടക ആര്‍ ടി സി ബസിനു പുറകില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; 6 പേര്‍ക്ക് പരിക്ക്

തൃശൂര്‍ മുണ്ടൂരില്‍ കര്‍ണാടക ആര്‍ ടി സി ബസിനു പുറകില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് 6 പേര്‍ക്ക് പരിക്ക്.പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.മുണ്ടൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്ര പരിസരത്ത് വച്ചാണ് അപകടം. കര്‍ണാടകയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കര്‍ണാടക ആര്‍ടിസിയുടെ പുറകില്‍ പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് പിടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.

kerala Kerala

ഷൈന്‍ ടോം ചാക്കോയുടെ നില തൃപ്തികരം; നടന് കൈയ്ക്ക് പരിക്ക്; ശസ്ത്രക്രിയ വേണം; അപകടം പിന്‍സീറ്റിലിരുന്ന് ഉറങ്ങവെ

കൊച്ചി: അപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ നില തൃപ്തികരം. അപകടത്തില്‍ നടന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവില്‍ ധര്‍മ്മപുരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഷൈന്‍ ടോം ചാക്കോ. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അപകടത്തില്‍ പിതാവ് ചാക്കോ മരിച്ചിരുന്നു. കാറിന്റെ മധ്യഭാഗത്താണ് പിതാവ് ഇരുന്നിരുന്നത്. അപകടം നടക്കുമ്പോള്‍ പിന്‍സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു ഷൈന്‍. അമ്മയ്ക്കും സഹോദരനും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് ചികിത്സയ്ക്ക് […]

Kerala kerala

ചെളിയില്‍ പുതഞ്ഞ കാര്‍ തള്ളിമാറ്റുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞ് ഒന്നരവയസുകാരി മരിച്ചു

കാസര്‍കോട്: വീട്ടിലേക്കുള്ള വഴിയില്‍ ചെളിയില്‍ പുതഞ്ഞ കാര്‍ തള്ളിമാറ്റുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞ് ഒന്നരവയസുകാരി മരിച്ചു. കാറഡുക്ക ബെള്ളിഗെയിലിലാണ് സംഭവം. ബള്ളിഗെ സ്വദേശി ഹരിദാസ്ശ്രീവിദ്യ ദമ്പതികളുടെ മകള്‍ ഹൃദ്യനന്ദയാണ് മരിച്ചത്. അച്ഛന്‍ തള്ളി മാറ്റിയ കാറാണ് ദേഹത്തേക്ക് മറിഞ്ഞത്. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. പ്രധാന റോഡില്‍ നിന്നും 100 മീറ്റര്‍ താഴെയാണ് ഇവരുടെ വീട്. ഇങ്ങോട്ടുള്ള വഴിയില്‍ വെള്ളം ഒഴുക്കിവിടാന്‍ നിര്‍മിച്ച ഓവുചാലിലെ ചെളിയില്‍ കാറിന്റെ ടയര്‍ താഴുകയായിരുന്നു. കാര്‍ നീക്കാനായി ഭാര്യയെയും മകളെ […]

Kerala kerala Trending

ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ഷൈനും പരിക്ക്

സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെംഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം. തൃശൂരില്‍ നിന്ന് ബെംഗളൂരുവിന് പോവുകയായിരുന്നു കുടുംബം. അപകടത്തില്‍ ഷൈന്‍ ടോമിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഷൈന്‍ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. ഇവരെ ധര്‍മ്മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Kerala kerala

ഫറോക്കില്‍ ബസുകള്‍ക്കിടയില്‍പ്പെട്ട് പരുക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്: ഫറോക്കില്‍ ബസുകള്‍ക്കിടയില്‍പ്പെട്ട് പരുക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പൂച്ചേരിക്കുന്ന് സ്വദേശി ജഗദീഷ് ബാബുവാണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഫറോക്ക് മണ്ണൂരില്‍ ഒരേ ദിശയില്‍ വരികയായിരുന്ന രണ്ടു ബസുകള്‍ക്കിടയില്‍ ബൈക്ക് പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലു മണിയ്ക്കായിരുന്നു അപകടം. പരുക്കേറ്റ ജഗദീഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

kerala Kerala

കൂരിയാട് ദേശീയപാത തകര്‍ച്ച; ഒരു കിലോമീറ്റര്‍ ദൂരം പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട്

മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ വിദഗ്ധ സമിതി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കാന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ. ഒരു കിലോമീറ്റര്‍ ദൂരം പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥലത്തെ മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ല, ഡിസൈനില്‍ ഉള്‍പ്പെടെ പാളിച്ചയുണ്ടായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനി കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിന് വന്‍ വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിര്‍മാണ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെതിരെ നടപടിയുമായി കേന്ദ്രം രംഗത്ത് […]

Kerala kerala

ഹരിപ്പാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

ആലപ്പുഴ: ഹരിപ്പാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഹരിപ്പാട് കരുവാറ്റയില്‍ ഇന്ന് രാവിലെയാണ് സംഭവം. ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ ഇവര്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

National

ഛത്തീസ്ഗഢില്‍ ട്രക്കും ട്രെയിലറും കൂട്ടിയിടിച്ച്; അപകടത്തില്‍ 13 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

ഛത്തീസ്ഗഢിലുണ്ടായ വാഹനാപകടത്തില്‍ 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കുണ്ട്. ട്രക്കും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റായ്പൂര്‍- ബലോദബസാര്‍ ഹൈവേയില്‍ സരഗാവണിന് സമീപമാണ് വാഹനാപകടമുണ്ടായത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയവരാണ് അപകടത്തില്‍പെട്ടത്. ഒമ്പത് സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. 11 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ പരുക്കേറ്റവരെ റായ്പൂരിലെ ഡോ. ഭീംറാവു അംബേദ്കര്‍ ആശുപത്രിയിലേക്ക് മാറ്റി. ട്രക്കില്‍ സഞ്ചരിച്ച ചതൗഡിലെ കുടുംബമാണ് അപകടത്തില്‍പെട്ടതെന്ന് പൊലീസ് പറഞ്ഞു. കുടുംബ ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്‍സാരിയിലേക്ക് പോയി മടങ്ങുമ്പോഴായിരുന്നു […]

Kerala kerala

തമിഴ്നാട്ടില്‍ വാനും ബസും കൂട്ടിയിച്ച് നാല് മലയാളികള്‍ മരിച്ചു

തിരുവനന്തപുരം: തമിഴ്‌നാട് തിരുവാരൂരില്‍ വാനും ബസും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു.തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്. വേളാങ്കണ്ണിക്ക് തീര്‍ഥാടനത്തിന് പോയവരാണ് അപകടത്തില്‍ പെട്ടത്. നെയ്യാറ്റിന്‍കര സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.ഏഴുപേരാണ് വാനിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ നാലുപേര്‍ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

error: Protected Content !!