National

മലയാളിയുള്‍പ്പെടെ ആറ് ലഷ്‌കര്‍ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയതായി ഇന്റലിജന്‍സ

ചെന്നൈ: മലയാളി ഭീകരന്‍ ഉള്‍പ്പടെ ആറ് ലഷ്‌കര്‍ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ശ്രീലങ്കയില്‍ നിന്നാണ കടല്‍ മാര്‍ഗം തമിഴ്നാട്ടിലെത്തിയതെന്നാണ വിവരം. തമിഴ്നാട്ടില്‍ പോലീസിന് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇല്യാസ് അന്‍വര്‍ എന്ന പാകിസ്താന്‍ സ്വദേശി, തൃശ്ശൂര്‍ സ്വദേശി, നാല് ശ്രീലങ്കന്‍ തമിഴരും ഉള്‍പ്പെടുന്ന സംഘമാണ് തമിഴ്നാട്ടിലെത്തിയതെന്നാണ്് മുന്നറിയിപ്പ്. തൃശൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ ആണ് സംഘത്തിലുള്ള മലയാളിയെന്നാണ് സൂചന. ഹിന്ദുക്കളേപ്പോലെ വേഷവിധാനങ്ങളും മത ചിഹ്നങ്ങളും അണിഞ്ഞാണ് ഇവര്‍ തമിഴ്നാട്ടില്‍ എത്തിയതെന്നാണ് വിവരം.

National News

പി ചിദംബരത്തെ തിങ്കളാഴ്‍ച്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പി ചിദംബരത്തെ തിങ്കളാഴ്‍ച്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്റ്ററേറ്റിന് നിര്‍ദേശം നല്‍കി. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ സി.ബി.ഐയുടെ അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി. ചിദംബരം നല്‍കിയ ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ചിദംബരത്തിന് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കുന്നത് സൊളിസിറ്റര്‍ ജനറല്‍ ശക്തമായി എതിര്‍ത്തു. അതേസമയം ആഗസ്റ്റ് 26വരെ ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഈ കാലയളവില്‍ അറസ്റ്റ് പാടില്ലെന്നാണ് നിര്‍ദേശം. ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ പി. ചിദംബരത്തെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. […]

Entertainment Sports

ജോണ്‍ടി റോഡ്‌സിനെ എന്തിന് തഴഞ്ഞു ബി സി സി ഐ പ്രതികരണം

ലോകത്തിലെ മികച്ച ഫീൽഡിങ് പരിശീലകരുടെ കണക്കെടുത്താൽ മുൻപന്തിയിൽ തന്നെയാവും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്‍ടി റോഡ്‌സ്. എന്നാൽ ഇത്തവണയും ഇന്ത്യൻ ടീമിന്റെ പരിശീലകനാവാനായി അപേക്ഷ നൽകിയിട്ടും അവസാന ചുരക്ക പട്ടികയിൽ പോലും ഇടം പിടിക്കാൻ കഴിയാഞ്ഞത് ആരെയും അത്ഭുത പെടുത്തിയേക്കാം. എന്നാൽ ഇതിനുള്ള മറുപടിയുമായി കമ്മറ്റി അധികൃതർ എത്തി ദേശീയ ക്രിക്കറ്റ് അക്കാദമി താരങ്ങളെയും ഇന്ത്യ എ ലെവല്‍ ടീമുകളെയും പരിശീലിപ്പിക്കാന്‍ ഫീല്‍ഡിങ് പരിശീലകന്‍ ബാധ്യസ്തനാണ്. ഇക്കാരണത്താലാണ് ജോണ്‍ടി റോഡ്‌സിനെ പരിഗണിക്കാതിരുന്നതെന്നാണ് വിശദീകരണം. ഒപ്പം ഇന്ത്യന്‍ ടീമിന്റെ […]

News

ശ്രീകൃഷ്ണ ജയന്തി: ഉച്ചമുതല്‍ ഗതാഗത നിയന്ത്രണം

കോ​ഴി​ക്കോ​ട്: ശ്രീ​കൃ​ഷ്ണ ജ​യ​ന്ത്രി ശോ​ഭ​യാ​ത്ര നടക്കുന്നതിനാല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. മൊ​ഫ്യൂ​സില്‍ ബ​സ്റ്റാൻഡ്, പാ​ള​യം, അ​ര​യി​ട​ത്തു​പാ​ലം, ന​ട​ക്കാ​വ്, പു​ഷ്പ ജം​ഗ്ഷ​ന്‍, മി​നി ബൈ​പാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. മലപ്പുറം,തൃശ്ശൂര്‍ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകള്‍ തൊ​ണ്ട​യാ​ട് ബൈ​പാ​സ് വ​ഴി പു​തി​യ സ്റ്റാന്റില്‍ പ്ര​വേ​ശി​ച്ച് അ​തു​വ​ഴി ത​ന്നെ തി​രി​ച്ചു പോ​കണം. കണ്ണൂര്‍ ഭാഗത്ത്‌നിന്നും നി​ന്നും വ​രു​ന്ന ബ​സു​ക​ള്‍ വെ​സ്റ്റി​ഹി​ല്‍ ചു​ങ്കം, കാ​ര​പ്പ​റ​മ്പ്, എ​ര​ഞ്ഞി​പ്പാ​ലം, അ​ര​യി​ട​ത്തു​പാ​ലം വ​ഴി പു​തി​യ​സ്റ്റാ​ന്‍റി​ല്‍ പ്ര​വേ​ശി​ച്ച് അ​തു​വ​ഴി ത​ന്നെ […]

International News

പതിനാല് വർഷങ്ങൾക്ക് ശേഷം ടൈറ്റാനിക്കിന്റെ പുതിയ ദൃശ്യങ്ങൾ;

പതിനാല് വർഷങ്ങൾക്ക് ശേഷം ടൈറ്റാനിക്കിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്. വിക്‌ടർ വെസ്ക്കോയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് 12,500 അടിവരെ സബമെർസിബിൾ വാഹനത്തിൽ എത്തി ടൈറ്റിനിക്കിന്‍റെ വീഡിയോ പകർത്തിയിരിക്കുന്നത്. കടലിലുള്ള ചില ബാക്‌ടീരിയകൾ കപ്പലിന്‍റെ ലോഹപാളികൾ തിന്നുകയും ഇതോടെ കപ്പലിന്‍റെ അവശിഷ്ടങ്ങൾ നശിക്കുന്നതായും സംഘം കണ്ടെത്തിയിട്ടുണ്ട്. ഇനിയും ഈ അവസ്ഥ തുടർന്നാൽ ടൈറ്റാനിക്കിന്‍റെ അവശേഷിക്കുന്ന ഭാഗങ്ങൾ പൂർണമായും നശിച്ചു പോകുമെന്നും അവർ വ്യക്തമാക്കി.

Lifestyle

ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ ഭക്ഷണശൈലിയില്‍ ചില മാറ്റങ്ങൾ

ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ ഭക്ഷണശൈലിയില്‍ ചില മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്. ബീറ്റ് റൂട്ട്, വെളുത്തുള്ളി, ഇഞ്ചി, ബീന്‍സ് എന്നിവയാണ് ഉറപ്പായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച്, ശരീര ഭാരവും വണ്ണവും കുറയ്‌ക്കാന്‍ ബീന്‍സ് സഹായിക്കും. കരളിന്റെ ആരോഗ്യത്തിന് ആവശ്യകമായ മഗ്നീഷ്യം, കാൽസ്യം, അയൺ, പോട്ടാസ്യം തുടങ്ങിയ മൂലകങ്ങളാൽ സമൃദ്ധമായ ബീറ്റ്റൂട്ട്. രക്തം വർദ്ധിക്കാനും ബീറ്റ്റൂട്ടിൽ കൂടുതലായി അടങ്ങിയിരിക്കുന്ന ബീറ്റെയിൻ കരൾ കോശങ്ങൾ സംരക്ഷിക്കുകയും കരളിലെ സ്രവങ്ങളുടെ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ കൊഴുപ്പിനെ എരിച്ചുകളയലാണ് വെളുത്തുള്ളിയുടെ […]

News

മോഷണകേസില്‍ 15 വര്‍ഷം മുങ്ങിനടന്ന പ്രതി പിടിയില്‍

താമരശ്ശേരി: മോഷണ കേസില്‍ അകപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങി രക്ഷപ്പെട്ട പിടികിട്ടാപ്പുള്ളി 15 വര്‍ഷത്തിനുശേഷം പൊലീസ് പിടിയില്‍. വയനാട് ജില്ലയിലെ വൈത്തിരി വാഴവളപ്പില്‍ ശ്രീബിത്ത് (33)നെയാണ് വൈത്തിരി എസ്‌ഐ ജിതേഷ്,സിപിഒ നവീന്‍, ഡ്രൈവര്‍ ഷാജഹാന്‍ താമരശ്ശേരി എഎസ്‌ഐ വി.കെ. സുരേഷ്, സിപിഒ ഷിജു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. 2004ല്‍് വയനാട് ചുരത്തില്‍ കെഎസ്ഇബിയുടെ നാലു ടവറുകളിലെ ആംങ്കളറുകള്‍ മോഷ്ടിച്ച കേസിലെ കൂട്ടു പ്രതിയായിരുന്നു ഇയാള്‍. കേസില്‍ കെഎസ്ഇബിക്ക് 75,139 രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. വയനാട് താമരശ്ശേരി കോടതിയില്‍ […]

Kerala Local

കുതിച്ച്‌ ഉയര്‍ന്ന് സ്വര്‍ണവില

കൊച്ചി: സ്വര്‍ണ വില വീണ്ടും റിക്കാര്‍ഡില്‍. പവന് 80 രൂപ വര്‍ധിച്ച്‌ 28,000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 27920 രൂപയായിരുന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 3500 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുള്ളതിനാൽ അടുത്തെങ്ങും വില വലിയ തോതില്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് വിവരം.

National

രാജ്യം കടന്നുപോകുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ: നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍

മുംബൈ: രാജ്യത്ത് കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. ‘രാജ്യത്ത് ആരും മറ്റാരെയും വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല. സ്വകാര്യമേഖലയ്ക്കുള്ളില്‍ ആരും വായ്പ നല്‍കാന്‍ തയ്യാറല്ല, എല്ലാവരും പണമായി ഇരിക്കുന്നു. ഇതോടെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായ പ്രതിസന്ധിയെ നേരിടാന്‍ അസാധാരണമായ നടപടികളിലേക്ക് പോകേണ്ടി വന്നേക്കുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ വ്യക്തമാക്കി. സ്വകാര്യമേഖലയിലെ നിക്ഷേപകരുടെ മനസ്സിലെ ഭയം ഇല്ലാതാക്കുകയും നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികള്‍ […]

National News

മുത്തലാഖ് ക്രിമിനല്‍കുറ്റമാക്കിയത്‌ സുപ്രീംകോടതി പരിശോധിക്കും

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ക്കുറ്റമാക്കിയത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസയച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനാല്‍ ക്രിമിനല്‍ക്കുറ്റമാക്കേണ്ടതില്ലെന്നാണ് സമസ്തയുടെ വാദം. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് മുത്തലാഖ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍ നിയമമാക്കിയത്. ക്രിമിനല്‍ കുറ്റമാക്കിയത് ലിംഗനീതിക്കു വേണ്ടിയാണെന്ന് ബില്‍ ലോക്‌സഭയിൽ പാസാക്കി രവിശങ്കര്‍ പ്രസാദ് […]

error: Protected Content !!