മുംബൈ: രാജ്യത്ത് കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍.
‘രാജ്യത്ത് ആരും മറ്റാരെയും വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല. സ്വകാര്യമേഖലയ്ക്കുള്ളില്‍ ആരും വായ്പ നല്‍കാന്‍ തയ്യാറല്ല, എല്ലാവരും പണമായി ഇരിക്കുന്നു. ഇതോടെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായ പ്രതിസന്ധിയെ നേരിടാന്‍ അസാധാരണമായ നടപടികളിലേക്ക് പോകേണ്ടി വന്നേക്കുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ വ്യക്തമാക്കി.
സ്വകാര്യമേഖലയിലെ നിക്ഷേപകരുടെ മനസ്സിലെ ഭയം ഇല്ലാതാക്കുകയും നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ നിക്ഷേപം വര്‍ധിച്ചാല്‍ ഇന്ത്യയെ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടക്കാന്‍ പ്രേരിപ്പിക്കും. ധനകാര്യമേഖലയിലെ സമ്മര്‍ദ്ദം പരിഹരിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രേരണ നല്‍കുന്നതിനുമായി കേന്ദ്ര ബജറ്റില്‍ ചില നടപടികള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് 2018-19 ല്‍ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.8 ശതമാനത്തിലെത്തിയ വളര്‍ച്ച മുരടിപ്പ് മറികടിക്കാന്‍ സഹായകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക മേഖലയിലെ സമ്മര്‍ദ്ദം സമ്പദ്വ്യവസ്ഥയുടെ പ്രതിസന്ധിയിലേക്ക് നയിച്ചതെങ്ങനെയെന്ന് വിശദീകരിച്ച ആയോഗ് വൈസ് ചെയര്‍മാന്‍, 2009-14 ലാണ് വിവേചനരഹിതമായ വായ്പ നയം ആരംഭിച്ചതെന്നും ഇത് 2014 ന് ശേഷം നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചതായും പറഞ്ഞു.
വര്‍ദ്ധിച്ചുവരുന്ന എന്‍പിഎകള്‍ പുതിയ വായ്പ നല്‍കാനുള്ള ബാങ്കുകളുടെ കഴിവ് കുറച്ചതായും അദ്ദേഹം പറഞ്ഞു.