പതിനാല് വർഷങ്ങൾക്ക് ശേഷം ടൈറ്റാനിക്കിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്. വിക്ടർ വെസ്ക്കോയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് 12,500 അടിവരെ സബമെർസിബിൾ വാഹനത്തിൽ എത്തി ടൈറ്റിനിക്കിന്റെ വീഡിയോ പകർത്തിയിരിക്കുന്നത്.
കടലിലുള്ള ചില ബാക്ടീരിയകൾ കപ്പലിന്റെ ലോഹപാളികൾ തിന്നുകയും ഇതോടെ കപ്പലിന്റെ അവശിഷ്ടങ്ങൾ നശിക്കുന്നതായും സംഘം കണ്ടെത്തിയിട്ടുണ്ട്. ഇനിയും ഈ അവസ്ഥ തുടർന്നാൽ ടൈറ്റാനിക്കിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ പൂർണമായും നശിച്ചു പോകുമെന്നും അവർ വ്യക്തമാക്കി.