GLOBAL International Trending

മ്യാന്‍മര്‍ തീരത്ത് അഭയാര്‍ഥികളുമായി പോയ ബോട്ടുകള്‍ മുങ്ങി; 500 ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

  • 16th July 2026
  • 0 Comments

മ്യാന്‍മര്‍: മ്യാന്‍മര്‍ തീരത്ത് അഭയാര്‍ഥികളുമായി പോയ ബോട്ടുകള്‍ മുങ്ങി 500 ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ മറിഞ്ഞാണ് അപകടമുണ്ടായത്. ജൂണ്‍ അവസാനമാണ് അപകടമുണ്ടായത്. ഇപ്പോഴാണ് വിവരം പുറത്തറിയുന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് യുഎന്‍ വ്യക്തമാക്കി.

Kerala kerala

സുരക്ഷിത ജലയാത്ര: ബോട്ടുടമകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

മണ്‍സൂണ്‍/കാലാവസ്ഥ വ്യതിയാനങ്ങള്‍, റെഡ്-ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങള്‍, ജലാശയങ്ങളില്‍ ഒഴുക്ക് ശക്തമാകല്‍ എന്നിവ കണക്കിലെടുത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും സുരക്ഷിത ബോട്ട് സര്‍വീസ് ഒരുക്കാനും ബോട്ടുടമകള്‍ ശ്രദ്ധിക്കണമെന്ന് ബേപ്പൂര്‍ പോര്‍ട്ട് ഓഫ് രജിസ്ട്രി ആന്‍ഡ് സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ജലയാനങ്ങളുടെ പേരില്‍ കര്‍ശന നടപടിയെടുക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ *ഓരോ യാത്രക്കും മുമ്പ് ജലവാഹനത്തിന്റെ സുരക്ഷ, പ്രവര്‍ത്തനക്ഷമത എന്നിവ ഉറപ്പുവരുത്തണം. മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം.

kerala Kerala

നെഹ്റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു; തുഴച്ചില്‍ക്കാര്‍ക്ക് പരിക്കില്ല

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു. കുമരകം ഇമ്മാനുവല്‍ ബോട്ട് ക്ലബ്ബ് തുഴയുന്ന നടുവിലെപറമ്പന്‍ വള്ളം ആണ് വേമ്പനാട് കായലില്‍ കുടുങ്ങിപ്പോയത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് വള്ളം വലിച്ചു കൊണ്ടുവന്നിരുന്ന ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ബോട്ടിന്റെ യന്ത്രം തകരാറിലായി ടീം വേമ്പനാട് കായലില്‍ കുടുങ്ങുകയായിരുന്നു.

Kerala kerala

വൈക്കത്ത് വള്ളം മറിഞ്ഞു;ഒരാളെ കാണാനില്ല; 29 പേരെ രക്ഷപ്പെടുത്തി

കോട്ടയം: വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. മുപ്പതോളം യാത്രക്കാരുണ്ടായി പാണാവള്ളിയില്‍ നിന്ന് കാട്ടിക്കുന്നിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. ഒരാളെ കാണാതായി എന്നാണ് വിവരം. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വേമ്പനാട്ട് കായലിലായിരുന്നു അപകടം. മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. പലരും നീന്തിക്കയറിയാണ് രക്ഷപ്പെട്ടത്.

Kerala kerala

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം.അഴിമുഖത്താണ് വള്ളം തലകീഴായി മറിഞ്ഞത്. അപകടസമയം മൂന്നു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുളള നിത്യസഹായ മാതാ എന്ന വള്ളമാണ് മറിഞ്ഞത്. മത്സ്യബന്ധനം കഴിഞ്ഞ് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൂന്നു പേരും നീന്തി രക്ഷപ്പെട്ടതായാണ് വിവരം. അശാസ്ത്രീയ നിര്‍മാണം ഉള്‍പ്പെടെയുള്ളവ കാരണമാണ് മിക്കപ്പോഴും അപകടങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.മുതലപ്പൊഴിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണല്‍ പൂര്‍ണമായി നീക്കിയാല്‍ മാത്രമേ അപകടങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ.

International Trending

ഗാസയിലേക്കുളള സഹായ ബോട്ട് തടഞ്ഞ് ഇസ്രയേല്‍ സൈന്യം

ഗാസ: ഗാസയിലെ നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ സഞ്ചരിച്ചിരുന്ന സഹായ ബോട്ട് തടഞ്ഞ് ഇസ്രയേല്‍ സൈന്യം. സ്വീഡിഷ് കാലാവസ്ഥാ പ്രചാരണപ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ്, യൂറോപ്യന്‍ പാര്‍ലമെന്റ് (എംഇപി) ഫ്രഞ്ച് അംഗം റിമ ഹസ്സന്‍ എന്നിവരുള്‍പ്പെടെയുള്ള സഞ്ചരിച്ചിരുന്ന സഹായ ബോട്ടാണ് ഇന്ന് പുലര്‍ച്ചെ സൈന്യം തടഞ്ഞത്. ഫ്രീഡം ഫ്‌ലോട്ടില്ല കോയലിഷന്‍ (എഫ്എഫ്സി) സംഘടിപ്പിച്ച ഒരു ദൗത്യത്തിന്റെ ഭാഗമായിരുന്നു തടഞ്ഞ സഹായ ബോട്ട്. ‘മാഡ്ലീന്‍’ എന്ന് പേരിട്ടിരിക്കുന്ന ബ്രിട്ടീഷ് പതാകയുള്ള കപ്പലില്‍ പലസ്തീന്‍ […]

Kerala kerala

കാസര്‍ഗോഡ് ബോട്ടപകടത്തില്‍ ഒരു മരണം; മറിഞ്ഞത് മത്സ്യബന്ധന ബോട്ട്; അപകടത്തിന് കാരണം വലിയ തിരയും കാറ്റും; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • 16th October 2024
  • 0 Comments

കാസര്‍ഗോഡ് അഴിത്തലയിലുണ്ടായ ബോട്ടപകടത്തില്‍ ഒരു മരണം. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മത്സ്യബന്ധന ബോട്ട് മറിഞ്ഞത്. തേജസ്വിനി പുഴയും കടലും സംഗമിക്കുന്ന കേന്ദ്രമാണിത്. വലിയ തോതിലുള്ള തിരയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബോട്ടില്‍ കൂടുതലും ഇതര സംസ്ഥാന തൊഴിലാളികള്‍. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവന്ന പടന്ന കടപ്പുറത്തെ ‘ഇന്ത്യന്‍’ എന്ന ബോട്ടാണ് അപകടത്തിപ്പെട്ടത്. ഏകദേശം മുപ്പതിലധികം ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് നിഗമനം. 34പേരെ രക്ഷപ്പെടുത്തിയെന്നും 2 പേരെ കാണാനില്ലെന്നും കോസ്റ്റല്‍ പൊലീസ് വ്യക്തമാക്കുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില […]

Kerala kerala

അനുമതിയില്ലാതെ മത്സ്യബന്ധനം; രണ്ട് ബോട്ടുകള്‍ കസ്റ്റഡിയില്‍

  • 10th October 2024
  • 0 Comments

അനുമതിയില്ലാതെ മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകള്‍ കസ്റ്റഡിയില്‍. പുതിയാപ്പ ഹാര്‍ബറില്‍ നിന്നും ‘വ്യാകുലമാത’ എന്ന ബോട്ടും ‘സീബാസ്സ’ എന്ന കര്‍ണാടകയില്‍ നിന്നുമുള്ള ബോട്ടുമാണ് കെഎംഎഫ്ആര്‍ ആക്ടിന് വിരുദ്ധമായി കരവലി നടത്തിയതിനും നിയമാനുസൃത സെപഷ്യല്‍ പെര്‍മിറ്റ് ഇല്ലാതെ കേരള കടല്‍ തീരത്ത് പ്രവേശിക്കുകയും നിരോധിത മത്സ്യബന്ധന വലയായ പെലാജിക്ക് ബോട്ടില്‍ സൂക്ഷിച്ചതിനും മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് കസ്റ്റഡിയില്‍ എടുത്തത്. മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് വിങ്ങ് ഇന്‍സ്പെക്ടര്‍ ഓഫ് ഗാര്‍ഡ് ഷണ്‍മുഖന്‍ പി, ഫിഷറീസ് ഗാര്‍ഡ് അരുണ്‍ കെ, റെസ്‌ക്യൂ ഗാര്‍ഡ് സുമേഷ് […]

National

ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞു;സ്ത്രീ മരിച്ചു; ഏഴു പേരെ കാണാതായി; തിരച്ചില്‍ തുടരുന്നു

  • 20th April 2024
  • 0 Comments

ഭുവനേശ്വര്‍: ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞ് സ്ത്രീ മരിക്കുകയും ഏഴു പേരെ കാണാതാകുകയും ചെയ്തു. കാണാതായവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. 35കാരിയാണ് മരിച്ചത്. ഛത്തീസ്ഗഢിലെ ഖര്‍സിയ മേഖലയില്‍ നിന്നുള്ള 50 ഓളം യാത്രക്കാര്‍ ഒഡീഷയിലെ ബര്‍ഗഢ് ജില്ലയിലെ പഥര്‍സെനികുടയിലെ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ബോട്ടില്‍ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. 48 പേരെ രക്ഷപ്പെടുത്തിയതായും കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ആണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. അഞ്ച് സ്‌കൂബ ഡൈവര്‍മാര്‍ സ്ഥലത്തുണ്ട്. […]

Kerala

താനൂര്‍ ബോട്ടപകടം; കാണാതായ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിൽ , വൈകിട്ടോടെ തെരച്ചില്‍ നിര്‍ത്തും

കോഴിക്കോട്: താനൂർ ബോട്ട് അപകടത്തിൽ കാണാതായ കുട്ടിയെ കിട്ടി. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. കുട്ടിക്ക് ന്യുമോണിയ ബാധിച്ച് രണ്ടു ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്ന് ബന്ധുക്കൾ പറഞ്ഞു. തിരൂരങ്ങാടി ആശുപത്രിയിൽ എത്തിച്ച കുട്ടിയെ സ്ഥിതി മോശമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മറ്റുകയായിരുന്നു. അതേസമയം വൈകിട്ടോടെ തെരച്ചില്‍ നിര്‍ത്താനാണ് തീരുമാനം. നിലവില്‍ 22 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. എട്ട് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ച ഓരോരുത്തരുടെയും […]

error: Protected Content !!