താനൂർ ബോട്ട് അപകടം: സൈതലവിയുടെ ബന്ധുക്കളായ 12 പേരുടെയും കബറടക്കം തുടങ്ങി
മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍ത്തീരം ബീച്ചില്‍ ബോട്ടപകടത്തില്‍ മരണപ്പെട്ട സൈതലവിയുടെ ബന്ധുക്കളായ 12 പേരുടെയും കബറടക്കം തുടങ്ങി. ഓലപ്പീടികയിൽ കബറടക്കം പുരോഗമിക്കുകയാണ്. പെരുന്നാൾ അവധിയോടനുബന്ധിച്ച് താനൂർ കുന്നുമ്മൽ സൈതലവിയുടെ കുടുംബ വീട്ടിൽ ഒത്തുചേർന്നതായിരുന്നു ഇവർ. സഹോദരങ്ങളായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടിൽ ഒത്തു ചേർന്നത്. കുട്ടികളുടെ നിർബന്ധപ്രകാരമാണ് തൂവരൽത്തീരത്തേക്ക് പോകാൻ തീരുമാനിച്ചത്. സൈതലവിയാണ് എല്ലാവരെയും കട്ടാങ്ങലിൽ എത്തിച്ചത്. ഒരു കാരണവശാലും ബോട്ടില്‍ കയറരുതെന്നു പറഞ്ഞിരുന്നു. വീട്ടിൽ തിരിച്ചെത്തി […]







