Kerala kerala

അനുമതിയില്ലാതെ മത്സ്യബന്ധനം; രണ്ട് ബോട്ടുകള്‍ കസ്റ്റഡിയില്‍

അനുമതിയില്ലാതെ മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകള്‍ കസ്റ്റഡിയില്‍. പുതിയാപ്പ ഹാര്‍ബറില്‍ നിന്നും ‘വ്യാകുലമാത’ എന്ന ബോട്ടും ‘സീബാസ്സ’ എന്ന കര്‍ണാടകയില്‍ നിന്നുമുള്ള ബോട്ടുമാണ് കെഎംഎഫ്ആര്‍ ആക്ടിന് വിരുദ്ധമായി കരവലി നടത്തിയതിനും നിയമാനുസൃത സെപഷ്യല്‍ പെര്‍മിറ്റ് ഇല്ലാതെ കേരള കടല്‍ തീരത്ത് പ്രവേശിക്കുകയും നിരോധിത മത്സ്യബന്ധന വലയായ പെലാജിക്ക് ബോട്ടില്‍ സൂക്ഷിച്ചതിനും മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് കസ്റ്റഡിയില്‍ എടുത്തത്.

മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് വിങ്ങ് ഇന്‍സ്പെക്ടര്‍ ഓഫ് ഗാര്‍ഡ് ഷണ്‍മുഖന്‍ പി, ഫിഷറീസ് ഗാര്‍ഡ് അരുണ്‍ കെ, റെസ്‌ക്യൂ ഗാര്‍ഡ് സുമേഷ് എന്നിവര്‍ ചേര്‍ന്നാണ് ബോട്ടുകള്‍ കസ്റ്റഡിയില്‍ എടുത്തത്.

ഓരോ ബോട്ടിനും രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. ബോട്ടുകളില്‍ ഉണ്ടായിരുന്ന ഭക്ഷ്യയോഗ്യമായ മത്സ്യം ലേലം ചെയ്തത് പണം സര്‍ക്കാരിലേക്ക് അടച്ചു.

കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കേരള കടല്‍ തീരത്ത് അനുമതിയില്ലാതെ പ്രവേശിച്ച് മത്സ്യബന്ധനം നടത്തുന്ന അന്യസംസ്ഥാന യാനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ സുനീര്‍ വി അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!