ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ ഭക്ഷണശൈലിയില്‍ ചില മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്. ബീറ്റ് റൂട്ട്, വെളുത്തുള്ളി, ഇഞ്ചി, ബീന്‍സ് എന്നിവയാണ് ഉറപ്പായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.
രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച്, ശരീര ഭാരവും വണ്ണവും കുറയ്‌ക്കാന്‍ ബീന്‍സ് സഹായിക്കും. കരളിന്റെ ആരോഗ്യത്തിന് ആവശ്യകമായ മഗ്നീഷ്യം, കാൽസ്യം, അയൺ, പോട്ടാസ്യം തുടങ്ങിയ മൂലകങ്ങളാൽ സമൃദ്ധമായ ബീറ്റ്റൂട്ട്. രക്തം വർദ്ധിക്കാനും ബീറ്റ്റൂട്ടിൽ കൂടുതലായി അടങ്ങിയിരിക്കുന്ന ബീറ്റെയിൻ കരൾ കോശങ്ങൾ സംരക്ഷിക്കുകയും കരളിലെ സ്രവങ്ങളുടെ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യും.
ശരീരത്തിലെ കൊഴുപ്പിനെ എരിച്ചുകളയലാണ് വെളുത്തുള്ളിയുടെ പ്രധാന ധര്‍മ്മം. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി-6, വിറ്റാമിന്‍-സി, മാംഗനീസ്, കാത്സ്യം തുടങ്ങിയവ വണ്ണം നിയന്ത്രിക്കാന്‍ ഏറെ സഹായകമാണ്.
പല രോഗങ്ങൾക്കും ഒറ്റമൂലിയായി ഇഞ്ചി ഉപയോഗിക്കാം. ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയൻസും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി ഏറ്റവും ആരോഗ്യപ്രധാനമായ ഔഷധമാണ്. കാൻസറിനെ പ്രതിരോധിക്കാൻ ശക്തിയുള്ള ഇഞ്ചി, ഗർഭാവസ്ഥയിലും കിമോതെറാപ്പിക്ക് ശേഷമുള്ള ഛർദ്ദിൽ മാറ്റാനും ഉപയോഗിക്കാം. ഓസ്റ്റിയോ ആർത്രൈറ്റിസ് കുറയ്ക്കുവാനും ഇഞ്ചി ഉപയോഗിക്കാം. തലവേദന, തൊണ്ട വേദന എന്നിവയ്ക്കും ബെസ്റ്റാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ശേഷിയുള്ള ഒന്നാണ് ബീൻസ്. മിനറല്‍സും വൈറ്റമിന്‍സും ധാരാളം അടങ്ങിയിട്ടുണ്ട്. മെഗ്നീഷ്യം, പൊട്ടാസ്യം, അയേണ്‍, കോപ്പര്‍, ഫോസ്ഫറസ്, വൈറ്റമിന്‍ ബി-1, തൈമിന്‍ എന്നിവയടങ്ങിയിരിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന കോപ്പര്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും, രക്തപ്രവാഹത്തിന് സഹായിക്കുകയും ചെയ്യുന്നു.