കോഴിക്കോട്: ശ്രീകൃഷ്ണ ജയന്ത്രി ശോഭയാത്ര നടക്കുന്നതിനാല്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മൊഫ്യൂസില്‍ ബസ്റ്റാൻഡ്, പാളയം, അരയിടത്തുപാലം, നടക്കാവ്, പുഷ്പ ജംഗ്ഷന്, മിനി ബൈപാസ് എന്നിവിടങ്ങളിലാണ് പ്രധാന ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തുന്നത്.
മലപ്പുറം,തൃശ്ശൂര്‍ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകള്‍ തൊണ്ടയാട് ബൈപാസ് വഴി പുതിയ സ്റ്റാന്റില്‍ പ്രവേശിച്ച് അതുവഴി തന്നെ തിരിച്ചു പോകണം.
കണ്ണൂര്‍ ഭാഗത്ത്നിന്നും നിന്നും വരുന്ന ബസുകള്‍ വെസ്റ്റിഹില്‍ ചുങ്കം, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, അരയിടത്തുപാലം വഴി പുതിയസ്റ്റാന്റില്‍ പ്രവേശിച്ച് അതുവഴി തന്നെ തിരിച്ചു പോകണം. കിഴക്കു ഭാഗത്തു നിന്നും വരുന്ന ബസുകള്‍ പുതിയസ്റ്റാൻഡില്‍ വന്ന് തിരിച്ചുപോകുമെന്നും ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ശോഭായാത്ര വൈകിട്ട് 3.30 ന് ആരംഭിക്കും. കോഴിക്കോട് നഗരത്തില്‍ സ്റ്റേഡിയത്തിനടുത്തുള്ള ശ്രീകണ്ഠേശ്വര ക്ഷേത്രം, എരഞ്ഞിപ്പാലം, അഴകൊടി ദേവീ ക്ഷേത്രം, മാങ്കാവ്, കല്ലായ് റെയില്വേസ്റ്റേഷന് പരിസരം എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച് മുതലക്കുളത്ത് അവസാനിക്കും.