ന്യൂഡല്‍ഹി: പി ചിദംബരത്തെ തിങ്കളാഴ്‍ച്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്റ്ററേറ്റിന് നിര്‍ദേശം നല്‍കി. ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐയുടെ അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി. ചിദംബരം നല്‍കിയ ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
ചിദംബരത്തിന് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കുന്നത് സൊളിസിറ്റര്‍ ജനറല്‍ ശക്തമായി എതിര്‍ത്തു. അതേസമയം ആഗസ്റ്റ് 26വരെ ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഈ കാലയളവില്‍ അറസ്റ്റ് പാടില്ലെന്നാണ് നിര്‍ദേശം.
ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ പി. ചിദംബരത്തെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റ് ഭരണഘടനാവിരുദ്ധമാണെന്ന് ചിദംബരത്തിന്റെ അഭിഭാഷകര്‍ ആരോപിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് അറസ്റ്റ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്.