പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കി; എസ്പി സുജിത് സര്‍വീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: പത്തനംതിട്ട എസ്പി സുജിത്ത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന് റിപ്പോര്‍ട്ട്. അന്‍വര്‍ എംഎല്‍എയെ വിളിച്ച് പരാതി പിന്‍വലിക്കാനായി സ്വാധീനിക്കാന്‍ ശ്രമിച്ചത് തെറ്റാണെന്ന് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗം ഡിജിപിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിഐജി ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. പത്തനംതിട്ട എസ്പിയാണ് സുജിത്ത് […]