Trending

നീറ്റ് ചോദ്യ പേപ്പർ ചോർച്ച: എൻടിഎയ്ക്കെതിരെ അന്വേഷണം ഊർജിതം

ന്യൂ ഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ ടെസ്റ്റിംഗ് ഏജൻസിയായ എൻ ടി എ ചോദ്യമുനയിൽ. കെമിസ്ട്രി ചോദ്യപേപ്പർ തയാറാക്കിയവരും വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയവരും സി ബി ഐ നിരീക്ഷണത്തിലാണ്. പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യപേപ്പറും യഥാർഥ ചോദ്യപേപ്പറും തമ്മിൽ കെമിസ്ട്രി വിഭാഗത്തിലെ ചോദ്യങ്ങൾ 100 ശതമാനം ഒത്തുവന്നതോടെയാണ് അന്വേഷണം ഇവരിലേക്ക് വ്യാപിപ്പിക്കാൻ സി ബി ഐ തീരുമാനിച്ചത്.

ചോദ്യപേപ്പർ തയാറാക്കിയവരുടെയും വിവർത്തനം ചെയ്തവരുടെയും വിവരങ്ങൾ എൻ ടി എ സി ബി ഐക്ക് കൈമാറി. പുണെയിൽനിന്ന് സി ബി ഐ അറസ്റ്റ് ചെയ്ത റിട്ട. പ്രഫസർ പി വി കുൽക്കർണി കെമിസ്ട്രി ചോദ്യങ്ങൾ തയാറാക്കുന്നതിലും അത് മറാഠി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നതിലും പങ്കാളിയായിരുന്നു.

ചോർച്ചയുടെ പശ്ചാത്തലത്തിൽ ജൂൺ 21ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷക്കായി ചോദ്യകർത്താക്കളെയും പരിഭാഷകരെയും എൻ ടി എ പൂർണമായി മാറ്റിയിട്ടുണ്ട്. അതിനിടെ, പുനഃപരീക്ഷയുടെ സുരക്ഷ വിലയിരുത്തുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സുരക്ഷ-രഹസ്യാന്വേഷണ ഏജൻസികളുടെ യോഗം വിളിച്ചുചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!