ചെന്നൈ: മലയാളി ഭീകരന്‍ ഉള്‍പ്പടെ ആറ് ലഷ്‌കര്‍ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ശ്രീലങ്കയില്‍ നിന്നാണ കടല്‍ മാര്‍ഗം തമിഴ്നാട്ടിലെത്തിയതെന്നാണ വിവരം. തമിഴ്നാട്ടില്‍ പോലീസിന് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇല്യാസ് അന്‍വര്‍ എന്ന പാകിസ്താന്‍ സ്വദേശി, തൃശ്ശൂര്‍ സ്വദേശി, നാല് ശ്രീലങ്കന്‍ തമിഴരും ഉള്‍പ്പെടുന്ന സംഘമാണ് തമിഴ്നാട്ടിലെത്തിയതെന്നാണ്് മുന്നറിയിപ്പ്. തൃശൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ ആണ് സംഘത്തിലുള്ള മലയാളിയെന്നാണ് സൂചന. ഹിന്ദുക്കളേപ്പോലെ വേഷവിധാനങ്ങളും മത ചിഹ്നങ്ങളും അണിഞ്ഞാണ് ഇവര്‍ തമിഴ്നാട്ടില്‍ എത്തിയതെന്നാണ് വിവരം.