Kerala

മുത്തങ്ങയിൽ 111 പവൻ സ്വർണം പിടികൂടി

വയനാട് : ബത്തേരി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ ബസ് യാത്രക്കാരനിൽ നിന്നും 888 ഗ്രാം (111 പവൻ) സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി.മലപ്പുറം സ്വദേശി എം ഷെജ്‌വാനിൽ നിന്നാണ് സ്വർണ ബിസ്ക്കറ്റുകൾ പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് മൈസൂരു ഭാഗത്ത് നിന്നും ചെക്ക് പോസ്റ്റിലെത്തിയ കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്രതിയെ സർക്കിൾ ഇൻസ്പെക്ടർ ടി എം മജുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു. പിടി കൂടിയ സ്വർണം ജി […]

Local

നിര്യാതനായി

കുന്ദമംഗലം: തൊണ്ടയാട്  നെല്ലൂളി വീട്ടിൽ താമസിക്കും കുറ്റിക്കാട്ടൂർ, പൈങ്ങോട്ടുപുറം എടമച്ചിൽ രാജൻ (47) നിര്യാതനായി.ഭാര്യ: അനിത  (ആയുർവേദം ,ഡി എം ഒ ഓഫീസ്, സിവിൽ സ്റ്റേഷൻ) ( പിതാവ് :പരേതനായ ദാമോദരൻ നായർ, മാതാവ്: ജാനകി അമ്മ, മകൻ: അഭിരാം (വിദ്യാർത്ഥി,കോവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ  ) സഹോദരങ്ങൾ: ബാലകൃഷ്ണൻ, പൊന്നു ദാസൻ, ബേബി, ലീല, വസന്ത, ലളിത, ബിന്ദു.സംസ്ക്കാരം ഇന്ന് (ശനി) രാവിലെ 11 മണിക്ക് പൈങ്ങോട്ടുപുറം എടമച്ചിൽ കുടുംബശ്മശാനം.

National News

നരേന്ദ്രമോദി ചെയ്ത നല്ല കാര്യങ്ങൾ പ്രശംസനീയമാണ് പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണ് ; ശശിതരൂർ

ദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിന്റെ പോസിറ്റീവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. നരേന്ദ്രമോദി ചെയ്ത നല്ല കാര്യങ്ങൾ പ്രശംസനീയമാണ് പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.ജയറാം രമേശിനെ പിന്തുണച്ച് അഭിഷേക് മനു സിങ്‌വിയും രംഗത്ത് എത്തിയിരുന്നു തെറ്റുകളുടെ വിശ്വാസ്യത വരണമെങ്കിൽ നല്ല കാര്യങ്ങൾ ചൂണ്ടി കാണിക്കണം. ‘നിങ്ങള്‍ക്കറിയാമോ, കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് മോദി എന്തെങ്കിലും നല്ല പ്രവര്‍ത്തികള്‍ ചെയ്യുകയോ പറയുകയോ ചെയ്താല്‍ അത് പ്രശംസനീയമാണെന്നാണ്. […]

Kerala

കെവിന്‍ വധകേസ് : വിധി ഇന്ന്

കോട്ടയം : 2018 മെയ് 28-നാണ് നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചുവെന്നതിന്റെ പേരിൽ ഭാര്യനീനുവിന്റെ കുടുംബാംഗങ്ങൾ ചേർന്ന് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.കോട്ടയം ജില്ലാ സെഷൻസ്‌ ജഡ്‌ജി എസ്‌ ജയചന്ദ്രൻ വിധി പ്രഖ്യാപിക്കും. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കെവിന്‍ കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി പ്രഖ്യാപിച്ചു. കേസിൽ മറ്റന്നാൾ വിധി പ്രഖ്യാപിക്കും കേസില്‍ 10 പ്രതികള്‍ കുറ്റക്കാരാണെന്ന് […]

Kerala News

പ്രളയ ബാധിതർക്ക് 12 കോടി വിലമതിക്കുന്ന രണ്ടേക്കർ ഭൂമി നൽകും : ബോബി ചെമ്മണ്ണൂർ

വയനാട് : കൽപ്പറ്റ പത്തുമലയിലെ ദുരന്തത്തിൽ വീട് നഷ്ട പെട്ടവർക്ക് രണ്ടേക്കർ ഭൂമി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. കഴിഞ്ഞ ദിവസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കൽപ്പറ്റ എം എൽ എ ശശീന്ദ്രനും ജില്ലാ കളക്ടറുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷം അദ്ദേഹം പത്ര സമ്മേളനത്തിൽ കാര്യം അറിയിക്കുകയായിരുന്നു. കല്പറ്റയിലെ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 ഏക്കർ ഭൂമിയിൽ നിന്നും 12 കോടി വില മതിക്കുന്ന രണ്ടേക്കർ ഭൂമിയാണ് പ്രളയ ബാധിതർക്കായി അദ്ദേഹം നൽകുക .

Sports

തുടക്കം കൊച്ചിയില്‍: മഞ്ഞക്കടലാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്‍ പുതിയ സീസണ്‍ ഒക്ടോബര്‍ 20 ന് കൊച്ചിയില്‍. കൊച്ചിയില്‍ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ പോരാട്ടത്തോടെയാണ് പുതിയ സീസണിന് തുടക്കമാവുക. വൈകിട്ട് 7.30നാണ് എല്ലാ മത്സരങ്ങളെല്ലാം തുടങ്ങുക. നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്‌സിയുടെ ആദ്യ മത്സരം 21-ാം തിയതി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ്. കൊച്ചിയില്‍ 24-ാം തിയതി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയെ നേരിടും.

National

പറഞ്ഞ വാക്ക് പാലിക്കുന്ന ആളാണ് ഞാൻ : നരേന്ദ്രമോദി

ന്യൂദല്‍ഹി: ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖും കശ്മീർ വിഷയവും ഉൾപ്പെടുത്തിയ പ്രസംഗത്തിൽ ഭാരതത്തിന്റെ നേട്ടത്തെ കുറിച്ച് സംസാരിച്ചു. താന്‍ എല്ലാ രാഷ്ട്രീയക്കാരെപ്പോലെയല്ലെന്നും പറഞ്ഞ വാക്ക് പാലിക്കുന്ന ആളാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു . ഇന്ത്യ ഇപ്പോള്‍ മുന്നേറുകയാണെന്നും, ഞങ്ങള്‍ക്ക് ലഭിച്ച ജനവിധി ഒരു സര്‍ക്കാരിനെ നയിക്കാന്‍ മാത്രമല്ല പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ കൂടിയുള്ള അവസരമാണെന്നും പ്രധാന മന്ത്രി പറഞ്ഞു.തന്റെ സര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചു. ആ സ്ത്രീകളുടെ അനുഗ്രഹം ഇന്ത്യയ്ക്ക് ഏറെക്കാലം […]

Kerala News

കാറിടിച്ച് തെറിപ്പിച്ചു; ബോണറ്റിലേക്ക് വീണ യുവാവുമായി കാര്‍ ഓടിയത് 400 മീറ്റർ

കൊച്ചി: ഇടിച്ചുതെറിപ്പിച്ച ശേഷം ബോണറ്റിലേക്ക് വീണ യുവാവുമായി 400 മീറ്ററോളം ഓടിച്ചു പോയ കാര്‍ ഡ്രൈവര്‍ക്കായുള്ള പോലീസിന്റെ അന്വേഷണം തുടരുന്നു. തിങ്കളാഴ്‌ച വൈകിട്ട് നാലുമണിയോടെ കൊച്ചി മരോട്ടിച്ചോട് ജംഗ്‌ഷന് സമീപത്ത് വെച്ചായിരുന്നു നിഷാന്തിനെ കാര്‍ ഇടിച്ചത്. ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ യുവാവിനെ ഇടപ്പള്ളി പാതയിലൂടെ വൈറ്റില ഭാഗത്തേക്ക് പോയ കാര്‍ വന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ വീഴാന്‍ തുടങ്ങിയ നിഷാന്തിനെ കാര്‍ വിണ്ടും ഇടിച്ചതോടെ ഇയാള്‍ ബോണറ്റിലേക്ക് വീണു. യുവാവ് ബോണറ്റിലേക്ക് വീണെങ്കിലും കാര്‍ നിര്‍ത്താന്‍ ഡ്രൈവര്‍ തയ്യാറായില്ല. ബോണറ്റില്‍ […]

Kerala News

മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

മംഗളൂരു : മംഗളൂരുവിനു സമീപം റെയിൽവേ പാളത്തിൽ മണ്ണിടിഞ്ഞു വീണ് കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മംഗളൂരു സെൻട്രലിൽ നിന്നും ഗോവ മഡ്ഗാവിലേക്കു പുറപ്പെട്ട 56640 നമ്പർ പാസഞ്ചർ, 22636 നമ്പർ ഇന്റർസിറ്റി എക്‌സ്പ്രസ് എന്നിവ മംഗളൂരു ജംങ്ഷനിൽ എത്തിയ ശേഷം യാത്ര റദ്ദാക്കി. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. പടീൽ-കുലശേഖര റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലാണ് വൻതോതിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണത്. . ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് ജോക്കട്ടെയിലും ലോകമാന്യതിലക്-മംഗളൂരു മൽസ്യഗന്ധ എക്‌സ്പ്രസ് സൂറത്കലിലും പിടിച്ചിട്ടിരിക്കുകയാണ്. മൽസ്യ […]

International News

ആമസോണ്‍ വനാന്തരങ്ങളെ വിഴുങ്ങിയ കാട്ടു തീ

ആമസോണ്‍ വനാന്തരങ്ങളെ വിഴുങ്ങിയ കാട്ടു തീ അണയ്ക്കാനായില്ല. ആമസോണിലെ കാട്ടുതീ രാജ്യാന്തര പ്രശ്നമായി മാറിയെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ പ്രസ്താവന. നമ്മുടെയെല്ലാം വീടാണ് കത്തിയെരിയുന്നത്. ലോകത്തെ ഓക്‌സിജന്റെ 20 ശതമാനവും നിര്‍മ്മിക്കുന്ന കാടുകളാണ് കത്തുന്നതെന്നും ഇത് വരാനിരിക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാന വിഷയമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഇത് വ്യക്തമാക്കിയത്.

error: Protected Content !!