ദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിന്റെ പോസിറ്റീവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. നരേന്ദ്രമോദി ചെയ്ത നല്ല കാര്യങ്ങൾ പ്രശംസനീയമാണ് പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.ജയറാം രമേശിനെ പിന്തുണച്ച് അഭിഷേക് മനു സിങ്‌വിയും രംഗത്ത് എത്തിയിരുന്നു
തെറ്റുകളുടെ വിശ്വാസ്യത വരണമെങ്കിൽ നല്ല കാര്യങ്ങൾ ചൂണ്ടി കാണിക്കണം.
‘നിങ്ങള്‍ക്കറിയാമോ, കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് മോദി എന്തെങ്കിലും നല്ല പ്രവര്‍ത്തികള്‍ ചെയ്യുകയോ പറയുകയോ ചെയ്താല്‍ അത് പ്രശംസനീയമാണെന്നാണ്. അത് പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് വിശ്വാസ്യത നല്‍കും.’ ശശി തരൂര്‍ വ്യക്തമാക്കി.